ഓസീസിനെതിരെ ബുമ്ര തിരിച്ചെത്തും, പ്രതീക്ഷ പങ്കുവെച്ച് രോഹിത് ശർമ

അഭിറാം മനോഹർ| Last Modified ബുധന്‍, 25 ജനുവരി 2023 (17:23 IST)
ഇന്ത്യൻ പേസ് ബൗളിംഗ് ആക്രമണത്തിൻ്റെ കുന്തമുനയായ ജസ്പ്രീത് ഓസീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ തിരിച്ചുവരുമെന്ന് കരുതുന്നതായി ഇന്ത്യൻ നായകൻ രോഹിത് ശർമ. നിലവിൽ പരിക്കേറ്റ നിലയിലുള്ള ബുമ്രയ്ക്ക് ഓസീസിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും നഷ്ടപ്പെടൂമെന്നാണ് കരുതുന്നത്. നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ ഡോക്ടർമാരും ഫിസിയോയുമായി നിരന്തരം ബന്ധപ്പെടൂന്നുണ്ടെന്നും തൽസ്ഥിതി അറിയുന്നുണ്ടെനും രോഹിത് പറഞ്ഞു.

നേരത്തെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പരിക്കിൽ നിന്നും പൂർണമായി മോചിതനാകാതെ കളിക്കുന്നത് ലോകകപ്പടക്കമുള്ള പ്രധാന മത്സരങ്ങളിൽ ബുമ്രയുടെ സേവനം നഷ്ടപ്പെടുത്തും എന്ന് കണക്കിലെടുത്താണ് താരത്തിന് കൂടുതൽ വിശ്രമം അനുവദിച്ചത്. കഴിഞ്ഞവർഷം ഓസീസിനെതിരായ ടി20യിലാണ് അവസാനമായി ബുമ്ര ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. തുടർന്ന് ഏഷ്യാകപ്പ്, ടി20 ലോകകപ്പ് അടക്കം സുപ്രധാനമായ മത്സരങ്ങൾ ബുമ്രയ്ക്ക് നഷ്ടപ്പെട്ടിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :