പുറത്ത് വൈഭവ് നിൽക്കുന്നുണ്ട്: 9,7,2,11 ഈ കളി കളിച്ചാൽ ഗംഭീറിനും സഞ്ജുവിനെ രക്ഷിക്കാനാവില്ല
ഏഷ്യന്‍ ഗെയിംസില്‍ 9,7,2 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍.
വെസ്റ്റിന്‍ഡീസിനെതിരായ ടി20 മത്സരത്തിലും നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. അഫ്ഗാനെതിരായ പരമ്പരയിലെ അവസാന 2 മത്സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടി ഫോമിലേക്ക് തിരിച്ചെത്തിയ സഞ്ജു പക്ഷേ ഏഷ്യന്‍ ഗെയിംസില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ 9,7,2 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. വെസ്റ്റിന്‍ഡീസിനെതിരെ താരം തിരിച്ചുവരവ് നടത്തുമെന്ന് കരുതിയെങ്കിലും ഈ മത്സരത്തിലും താരം നിരാശപ്പെടുത്തി.
9 പന്തില്‍ 11 റണ്‍സ് മാത്രം നേടിയാണ് സഞ്ജു പുറത്തായത്. അക്കീല്‍ ഹൊസൈന് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. വലിയ സ്‌കോര്‍ നേടാനായില്ല എന്നത് മാത്രമല്ല മോശം ഷോട്ട് സെലക്ഷനാണ് സഞ്ജു നടത്തിയത് എന്നതാണ് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്. 9,7,2,11 എന്നിങ്ങനെയാണ് കഴിഞ്ഞ 4 മത്സരങ്ങളിലെ സഞ്ജുവിന്റെ സ്‌കോറുകള്‍. വൈഭവ് സൂര്യവംശിയെ പോലൊരു യുവതാരം അവസരം കാത്തിരിക്കുമ്പോഴാണ് തുടര്‍ച്ചയായി ചെറിയ സ്‌കോറുകളില്‍ താരം മടങ്ങുന്നത്. ഇതോടെ സഞ്ജുവിനെ കൂടുതല്‍ കാലം സംരക്ഷിക്കാന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനും സാധിക്കാത്ത സാഹചര്യമാണുള്ളത്. ഇന്നലെ സഞ്ജു പുറത്തായപ്പോള്‍ വളരെ നിരാശയോടെയായിരുന്നു ഗംഭീര്‍ പ്രതികരിച്ചത്.
CSK should release Sanju Samson next season. 2-3 good games, then inconsistency all over again. Apart from a few World Cup knocks, he hasnt shown enough consistency. And before you bring up Ruturaj when hes in form, he delivers 500+ runs in a season. Sanju struggles to even reach 400 consistently.
— Arav (@context313) October 7, 2026
സഞ്ജു പുറത്തായപ്പോള്‍ മുഖം പൊത്തി കണ്ണുകള്‍ തിരുമിയാണ് ഗംഭീര്‍ നിരാശ പ്രകടിപ്പിച്ചത്. ഇന്ത്യയുടെ ലോകകപ്പ് ഹീറോയും സീനിയര്‍ താരവുമാണെങ്കിലും സഞ്ജുവിന്റെ അസ്ഥിരത കരിയറിലുടനീളം വലിയ ചോദ്യചിഹ്നമാണ്. ഈ സാഹചര്യത്തില്‍ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സഞ്ജുവിന് നിര്‍ണായകമാകും.
