രേണുക വേണു|
Last Modified ചൊവ്വ, 24 ഫെബ്രുവരി 2026 (11:22 IST)
Sanju Samson: ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ടിലെ സിംബാബ്വെയ്‌ക്കെതിരായ മത്സരത്തിനായി ടീം ഇന്ത്യ ചെന്നൈയിലെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവിയോടെ ഇന്ത്യ പരുങ്ങലിലാണ്. മുന്നോട്ടു പോകണമെങ്കിൽ സിംബാബ്വെയ്‌ക്കെതിരെ കൂറ്റൻ ജയം അനിവാര്യം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പ്ലേയിങ് ഇലവനിൽ മാറ്റങ്ങളുമായാകും ഇന്ത്യ സിംബാബ്വെയ്‌ക്കെതിരെ ഇറങ്ങുക. മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഇടംപിടിക്കും. ഓപ്പണിങ്ങിൽ ഇടത്-വലത് കോംബിനേഷൻ പുനസ്ഥാപിക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം.
സഞ്ജു സാംസണും അഭിഷേക് ശർമയും ഓപ്പണർമാരാകും. ഇഷാൻ കിഷൻ വൺഡൗണിലേക്ക് ഇറങ്ങും. തിലക് വർമ പ്ലേയിങ് ഇലവനിൽ ഉണ്ടാകില്ല. അഞ്ച് കളികളിൽ നിന്നായി 90 പന്തുകളിൽ 107 റൺസ് മാത്രമാണ് തിലക് ഇതുവരെ നേടിയിരിക്കുന്നത്. 119 ആണ് സ്‌ട്രൈക് റേറ്റ്. തിലകിന്റെ പ്രകടനത്തിൽ ടീം മാനേജ്‌മെന്റ് കടുത്ത അതൃപ്തിയിലാണ്.
സാധ്യത ഇലവൻ: സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രിത് ബുംറ, അർഷ്ദീപ് സിങ്