സ്ഥാനത്തിനായി മത്സരമില്ല, ഞാനും ഋഷഭ് പന്തും നല്ല സുഹൃത്തുക്കൾ: തുറന്നുപറഞ്ഞ് സഞ്ജു

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 8 ജൂണ്‍ 2020 (14:56 IST)
ഋഷഭ് പന്താണ് ഇന്ത്യൻ ടീമിലേക്ക് താരം സഞ്ജു സാംസണ് വഴിമുടക്കി നൽക്കുന്നത് എന്നാണ് പൊതുവെയുള്ള ചർച്ച. നിരന്തരം പീഴവുകൾ വരുത്തിയിട്ടും പന്തിനെ ടീമിൽ ഉൾപ്പെടുത്തുന്നതും മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിനെ ടീമിലെടുക്കാത്തതിനെയും താരതമ്യം ചെയ്ത് വലിയ ചർച്ചകൾ തന്നെ ഉണ്ടായിട്ടുണ്ട്. സഞ്ജു ടീമിൽ ഇടംപിടിയ്ക്കും എന്ന് പ്രതീക്ഷിച്ചിരുന്ന മത്സരങ്ങളിൽ പലപ്പോഴും പന്ത് ഇടം സ്വന്തമാക്കിയിരുന്നു. പുറത്ത് ഇങ്ങനെയൊക്കെ ചർച്ചകൾ ഉണ്ടെങ്കിലും ഋഷഭ് പന്തും താനും നല്ല സുഹൃത്തുക്കളാണെന്ന് തുറന്നുപറയുകയാണ് സഞ്ജു സാംസണ്‍.

ടീമില്‍ സ്ഥാനം കണ്ടെത്തുന്നതിൽ പന്തുമായി മത്സരം എന്ന ചിന്ത തന്റെ മനസില്‍ ഒരിക്കൽപോലും ഉണ്ടായിട്ടില്ലെന്നും സഞ്ജു പറയുന്നു, ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജുവിന്റെ പ്രതികരണം.'ടീം കോംപിനേഷനെ ആശ്രയിച്ചാണ് എല്ലാം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ടീമില്‍ സ്ഥാനം നിലനിർത്തുന്നതിനോ, ഏതെങ്കിലും കളിക്കാരെ നോട്ടമിട്ടോ കളിക്കുന്നതല്ല യഥാര്‍ഥ ക്രിക്കറ്റ്. പന്ത് കഴിവുള്ള താരമാണ്. ഒരുമിച്ചുള്ള സമയം ഞങ്ങള്‍ ആസ്വദിച്ചിട്ടുണ്ട്, ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പം കളിച്ചാണ് ഞങ്ങള്‍ തുടങ്ങിയത്.

പന്തിനൊപ്പം ഒരുപാട് തവണ ബാറ്റ് ചെയ്തു. ഗുജറാത്ത് ലയണ്‍സിനെതിരെ ഡല്‍ഹിക്ക് വേണ്ടി പന്തിനൊപ്പം നിന്ന് ചെയ്‌സ് ചെയ്തത് ഇപ്പോഴും എനിക്കോര്‍മയുണ്ട്. അന്ന് പന്ത് പായിച്ച സിക്‌സർ ഗ്രൗണ്ടിന്റെ പുറത്തേക്ക് പോയി. 200ന് മുകളില്‍ റണ്‍സ് അന്ന് ഞങ്ങള്‍ ചെയ്‌സ് ചെയ്തു, ആ കൂട്ടുകെട്ട് എന്നും ഓര്‍മിക്കുന്നതാണ്. ടീമിലെ സ്ഥാനത്തിനായി ഞാനും പന്തും തമ്മില്‍ മത്സരം എന്നെല്ലാം ആളുകള്‍ പറയുമ്പോള്‍ പന്തുമായുള്ള അടുപ്പത്തെക്കുറിച്ചാണ് ഞാൻ ചിന്തിയ്ക്കാറുള്ളത്. ഒരുമിച്ച്‌ കളിക്കുക മാത്രമല്ല, അതല്ലാതെയും ഞങ്ങള്‍ ഒരുമിച്ച്‌ സമയം ചെലവിടാറുണ്ട്, സഞ്ജു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :