ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ബുധന്‍, 6 ഓഗസ്റ്റ് 2014 (11:22 IST)
കാത്തിരിപ്പിനൊടുവില്‍ സഞ്ജുവിനിത് സ്വപ്നസാഫല്യം. ഐപിഎല്‍ സീസണുകളിലേയും ഡാര്‍വിനില്‍ ഡാര്‍വിനില്‍ നാലുടീമുകള്‍ മാറ്റുരച്ച എ ക്രിക്കറ്റ് ടൂര്‍ണമെന്റിലും പ്രകടിപിച്ച മികവാണ് സഞ്ജുവിന് തുണയായത്.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവിതാരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരമാണ് സഞ്ജു വിശ്വനാഥന്‍ സാംസണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിനേ ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി 20 ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള ടീമിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏകദിന പരമ്പരയില്‍ അഞ്ചും ട്വന്റി 20-യില്‍ ഒന്നും മത്സരങ്ങളാണുള്ളത്.
സഞ്ജുവിന് പുറമേ ലെഗ്‌സ്പിന്നര്‍ കരണ്‍ ശര്‍മയും പേസ് ബൗളര്‍ ധാവല്‍ കുല്‍ക്കര്‍ണിയുമാണ് മറ്റുരണ്ട് കളിക്കാര്‍. കരണും ആദ്യമായാണ് സീനിയര്‍ ടീമില്‍ ഇടംനേടുന്നത്. അതേ സമയം യുവരാജ് സിങ്ങിനേയും ഏഷ്യാ കപ്പിലും ബംഗ്ലാദേശ് പര്യടനത്തിലും ഏകദിന ടീമിലുണ്ടായിരുന്ന മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാരയെയും ഒഴിവാക്കിയിട്ടുണ്ട്.
പരുക്കിന്റെ പിടിയില്‍ നിന്ന് മോചിതനാകാത്തതിനാല്‍ ലെഗ് സ്പിന്നര്‍ അമിത് മിശ്രയെ പരിക്കില്‍നിന്ന് പരിഗണിച്ചില്ലെന്ന് ടീം തിരഞ്ഞെടുപ്പില്‍ അധ്യക്ഷനായിരുന്ന സന്ദീപ് പാട്ടീല്‍ വെളിപ്പെടുത്തി. 2015 ലോകകപ്പ് ലക്ഷ്യമിട്ടാണ് ടീമിന്റെ തിരഞ്ഞെടുപ്പ്. ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുമായും കോച്ച് ഡങ്കന്‍ ഫ്ലെച്ചറുമായും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ബന്ധപ്പെട്ടശേഷമാണ് സെലക്ടര്‍മാര്‍ ടീമിനെ പ്രഖ്യാപിച്ചത്.
ടീം: ധോനി (ക്യാപ്റ്റന്‍), വിരാട് കോലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, രഹാനെ, റെയ്‌ന, രവീന്ദ്ര ജഡേജ, അശ്വിന്‍, സ്റ്റ്യൂവര്‍ട്ട് ബിന്നി, ഭുവനേശ്വര്‍കുമാര്‍, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, അമ്പാട്ടി റായുഡു, ഉമേഷ് യാദവ്, ധാവല്‍ കുല്‍ക്കര്‍ണി, സഞ്ജു, കരണ്‍ ശര്‍മ.