ഓവല്‍|
jibin|
Last Modified വെള്ളി, 1 ഓഗസ്റ്റ് 2014 (10:34 IST)
ചതുര്‍രാഷ്ട്ര ഏകദിന ടൂര്‍ണമെന്റില്‍
ഇന്ത്യ എ ടീം ഓസ്‌ട്രേലിയയെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി. തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം അമ്പാട്ടി റായ്ഡു, കേദാര്‍ ജാദവ്, സഞ്ജു സാംസണ്‍ എന്നിവരുടെ ബാറ്റിംഗിലെ മികവിലാണ് ഇന്ത്യ ജയിച്ചത്. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയും ഇന്ത്യയും വീണ്ടും ഏറ്റുമുട്ടും.
ആദ്യം ബാറ്റ് ചെയത് ഓസ്‌ട്രേലിയ 228 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 34 റണ്‍സ് വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയ മനോജ് തിവാരിയാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. അവരുടെ മുന്‍ നിര താരങ്ങള്‍ക്കൊന്നും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ കഴിയാത്തതാണ് കുറഞ്ഞ സ്കോറില്‍ തകരാന്‍ കാരണം. ഓപ്പണര്‍ സ്‌റ്റോയിന്‍സ് (58) മാത്രമാണ് ഓസീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് 38 റണ്‍സ് എടുക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ക്രീസിലൊന്നിച്ച അമ്പാട്ടി റായ്ഡുവും കേദാര്‍ ജാദവും ചേര്‍ന്നാണ് ഇന്ത്യയെ കരകയറ്റിയത്. റായ്ഡു 77ഉം ജാദവ് 52 റണ്‍സുമെടുത്ത്. അഞ്ചാം വിക്കറ്റില്‍ റായ്ഡുവും സഞ്ജു വി സാംസണും ചേര്‍ന്ന് 52 റണ്‍സെടുത്തു. പുറത്താകാതെ 49 റണ്‍സെടുത്ത സഞ്ജുവും പര്‍വേസ് റസൂലും(20) ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.