ഡാര്‍വിന്‍ :|
Last Updated:
ഞായര്‍, 3 ഓഗസ്റ്റ് 2014 (16:15 IST)
ആതിഥേയരായ ഓസ്‌ട്രേലിയയെ തോല്പിച്ച് ഇന്ത്യ എ ടീം ചതുര്‍ രാഷ്ട്ര ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി.നാല് വിക്കറ്റിനാണ് ഇന്ത്യ
ഓസ്‌ട്രേലിയയെ തോല്പിച്ചത്.
നേരത്തെ ഓപ്പണര്‍മാരായ കാമറോണ്‍ വൈറ്റിന്റേയും
(137) ഫില്‍ ഹ്യൂസിന്റേയും (51)
മിന്നും പ്രകടനത്തിലൂടെ ഓസ്‌ട്രേലിയ 274 റണ്‍സ് എടുത്തു.മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പിഴച്ചു 51 റണ്‍സെടുക്കുമ്പോഴേക്കും മൂന്നും 182 റണ്‍സെടുക്കുമ്പോഴേക്കും ആറും വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി.
ഏഴാം വിക്കറ്റില്‍ ഓള്‍റൗണ്ടര്‍മാരായ റിഷി ധവാനും (55 പന്തില്‍ പുറത്താവാതെ 56) അക്ഷര്‍ പട്ടേലും (38 പന്തില്‍ പുറത്താവാതെ 45) നേടിയ
93 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ പരാജയത്തില്‍ നിന്നും കരകയറ്റിയത്
ഓസീസിനുവേണ്ടി ബെന്‍ കട്ടിങ്ങും ഇന്ത്യക്കുവേണ്ടി ധാവല്‍ കുല്‍ക്കര്‍ണിയും
മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.