ഭുവനേശ്വര്‍ കുമാറിന് പരുക്ക്, ഇന്ത്യക്ക് ആശങ്ക

സതാംപ്ടണ്‍| VISHNU.NL| Last Modified ശനി, 2 ഓഗസ്റ്റ് 2014 (14:48 IST)
ഭുവനേശ്വര്‍ കുമാറിന്റെ കണങ്കാലിനു പരുക്കേറ്റതില്‍ ഇന്ത്യന്‍ ക്യാമ്പിന്‍ ആശങ്ക. ഇതോടെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് തലവേദന കൂടി. നേരത്തേ പരുക്കേറ്റ ഇഷാന്ത് ശര്‍മ നാലാം ടെസ്റ്റ് കളിക്കില്ലെന്ന് ഉറപ്പായതിനു പിന്നാലെയാണ് ഭുവനേശ്വറിനും പരുക്ക് പറ്റുന്നത്.

നാലാം ടെസ്റ്റിന് ഇനി നാലു ദിവസം മാത്രമാണുള്ളത്. അതിനുള്ളില്‍ പരുക്ക് ഭേദമായേക്കുമെന്നാണ് ഇന്ത്യ കരുതുന്നത്. പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഭുവനേശ്വര്‍ കുമാര്‍ 15 വിക്കറ്റ് നേടി.

124.5 ഓവറുകള്‍ ഇതുവരെ എറിഞ്ഞ ഭുവനേശ്വറിനു മുന്നില്‍ 142.3 ഓവര്‍ ബോള്‍ ചെയ്ത ലെഗ് സ്പിന്നര്‍ രവീന്ദ്ര ജഡേജ മാത്രമാണുള്ളത്. കൂടുതല്‍ പന്തെറിയേണ്ടിവന്നതു കൂടിയാണു പരുക്കിന് ഒരുകാരണമെന്നു ക്യാപ്റ്റന്‍ ധോണി അഭിപ്രായപ്പെടുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :