ശൈലി മാറ്റിയില്ലെങ്കില്‍ ഇന്ത്യ തോല്‍ക്കും: ആന്‍ഡ്രൂ സ്ട്രോസ്

മാഞ്ചസ്റ്റര്‍| VISHNU.NL| Last Modified ചൊവ്വ, 5 ഓഗസ്റ്റ് 2014 (11:56 IST)
ഇംഗ്ലണ്ടില്‍ ടെസ്റ്റ് ജയിക്കണമെങ്കില്‍ കളിലുഇലെ സമീപനവും ശൈലിയും മാറ്റണമെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ ആന്‍ഡ്രൂ സ്ട്രോസ്. കൂടുതല്‍ ആക്രമണ ശൈലി കാട്ടണം. കൂടാതെ നാലു ബോളര്‍മാരെ വച്ച് ടെസ്റ്റ് ജയിക്കാമെന്നു കരുതുകയും ചെയ്യരുത്. വലിയ പിഴവാണ് ഇന്ത്യ ചെയ്യുന്നത് - സ്ട്രോസ് പറഞ്ഞു.

ലോര്‍ഡ്സിലെ വിജയത്തെത്തുടര്‍ന്നു മൂന്നാം ടെസ്റ്റില്‍ എക്സ്ട്രാ ബാറ്റ്സ്മാനെ ഉള്‍പ്പെടുത്താനാണ് ടീം ഇന്ത്യ തീരുമാനിച്ചത്. എന്നാല്‍ മല്‍സരത്തിന്റെ അവസാന ദിവസങ്ങളില്‍ പന്ത് തിരിയുന്ന പിച്ചില്‍ ആര്‍ അശ്വിനെ ടീമിലെടുക്കാതിരുന്നത് അദ്ഭുതപ്പെടുത്തിയതായും സ്ട്രോസ് പറഞ്ഞു.

പ്രതിരോധ സമീപനമാണ് ഇന്ത്യയെ തോല്‍‌വിയിലേക്ക് നയിച്ചത്. അങ്ങനെ ശ്രമിക്കുമ്പോള്‍ മിക്കപ്പോഴും തോല്‍വിയില്‍ത്തന്നെ കലാശിക്കും. കോഹ്ലി ഫോമിലെത്താത്തത് ഇന്ത്യയുടെ സാധ്യതകളെ ബാധിക്കുന്നുണ്ടെന്നു സ്ട്രോസ് പറഞ്ഞു. 1, 8, 25, 0, 39, 28 എന്നിങ്ങനെ സ്കോര്‍ ചെയ്ത കോഹ്ലിക്ക് 16.83 മാത്രമാണ് ശരാശരി.

സ്വന്തം ബാറ്റിങ് മികവില്‍ മല്‍സരത്തിന്റെ ഗതി നിര്‍ണയിക്കാന്‍ മിടുക്കുള്ള കോഹ്ലിയില്‍നിന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മികച്ച ചില പന്തുകളും നിര്‍ഭാഗ്യവും ഒരുപോലെ കോഹ്ലിയുടെ വീഴ്ചയ്ക്കു വഴിവച്ചതായും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :