അനുബന്ധ വാര്‍ത്തകള്‍
- അവൻ സഞ്ജുവിനേക്കാളും ബട്ട്ലറിനെക്കാളും മികച്ച താരം, യുവതാരത്തെ പ്രശംസിച്ച് സെവാഗ്
- ഈ പ്രീമിയർ ലീഗിലെ മികച്ച നായകൻ സഞ്ജുവാണ്: ഇർഫാൻ പത്താൻ
- ജയത്തിന്റെ എല്ലാ ക്രെഡിറ്റും അവർക്കാണ്: വിജയത്തിന് പിന്നാലെ വാചാലനായി സഞ്ജു സാംസൺ
- പ്ലേ ഓഫ് സാധ്യത ഉറപ്പാക്കാൻ വിജയം അനിവാര്യം, രാജസ്ഥാന് ഇന്ന് നിർണായകമത്സരം
- സീനിയർ താരങ്ങൾക്ക് വിശ്രമം, ദക്ഷിണാഫ്രിക്കയെ നേരിടുക പുതിയ നായകന് കീഴിൽ, സഞ്ജു ടീമിൽ ഇടം പിടിച്ചേക്കും
ടി20 ടീമിൽ നിന്ന് സഞ്ജു പുറത്ത്, ദിനേശ് കാർത്തികും ഹാർദിക് പാണ്ഡ്യയും തിരിച്ചെത്തി
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കെഎൽ രാഹുൽ നയിക്കും.ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന മലയാളി താരം സഞ്ജു സാംസണിന് ടീമിലിടം നേടാനായില്ല. അതേസമയം ഇഷാൻ കിഷൻ,വെറ്ററൻ താരം ദിനേശ് കാർത്തിക്, സൂപ്പർ ഓൾറൗണ്ടർ ഹാർദിക് പാണ്ട്യ എന്നിവർ ടീമിൽ ഇടം നേടി.
മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരങ്ങൾക്കെല്ലാം ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.ഇതോടൊപ്പം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനേയും പ്രഖ്യാപിച്ചു. കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ ഫോമിലുള്ള ചേതേശ്വർ പൂജാര ടെസ്റ്റ് ടീമിൽ തിരിച്ചെത്തി.
ജൂണ്‍ ഒമ്പതിനാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20. കെ എൽ രാഹുൽ നയിക്കുന്ന ടീമിൽ റിഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ.റിതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപി സിംഗ്, ഉമ്രാന്‍ മാലിക് എന്നിവരാണ് മറ്റ് താരങ്ങൾ.