അവൻ സഞ്ജുവിനേക്കാളും ബട്ട്ലറിനെക്കാളും മികച്ച താരം, യുവതാരത്തെ പ്രശംസിച്ച് സെവാഗ്

അഭിറാം മനോഹർ| Last Modified ഞായര്‍, 22 മെയ് 2022 (12:22 IST)
ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന രാജസ്ഥാൻ യുവതാരം യശ്വസി ജയ്‌സ്വാളിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരവും വെടിക്കെട്ട് ഓപ്പണറുമായിരുന്ന വിരേന്ദർ സെവാഗ്. ജെയ്‌സ്വാൾ കഴിഞ്ഞ ദിവസം പുറത്തെടുത്ത പ്രകടനം അവൻ സഞ്ജുവിനേക്കാളും ബട്ട്ലറിനെക്കാളും മികച്ച താരമാണെന്ന് തോന്നിപ്പിച്ചുവെന്നും സെവാഗ് പറഞ്ഞു.

ബട്ട്ലറും സഞ്ജുവും ടൂർണമെന്റിൽ മികച്ച രീതിയിൽ കളിക്കുന്നുണ്ട്. എന്നാൽ അവർ പരാജയപ്പെടുമ്പോൾ മറ്റാരെങ്കിലും ആ റോളിലേക്ക് എത്തേണ്ടതുണ്ട്. ചെന്നൈയ്‌ക്കെതിരെ അശ്വിനും ജെയ്‌സ്വാളും അതാണ് ചെയ്തത്. പവർ പ്ലേയിൽ കളിച്ച രീതി നോക്കുമ്പോൾ സഞ്ജുവിനേക്കാളും ബട്ട്ലറിനെക്കാളും മികച്ച താരമായി ജെയ്‌സ്വാൾ കാണപ്പെട്ടു സെവാഗ് പറഞ്ഞു.

44 പന്തുകളിൽ 8 ബൗണ്ടറിയും ഒരു സിക്സുമടക്കം 59 റൺസാണ് ജെയ്‌സ്വാൾ മത്സരത്തിൽ നേടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :