അനുബന്ധ വാര്‍ത്തകള്‍
- കോലിയും ബുമ്രയുമില്ല, രാഹുൽ തിരിച്ചെത്തി, സഞ്ജു പുറത്ത്: വിൻഡീസിനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു
- ICC ODI Ranking: ഒരേയൊരു ഇന്ത്യ ! ഏകദിന റാങ്കിങ്ങില്‍ പാക്കിസ്ഥാനെ മറികടന്നു, മൂന്ന് ഫോര്‍മാറ്റിലും ആദ്യ മൂന്നില്‍ ഉള്ള ഏക ടീം
- ഇംഗ്ലണ്ടിനെതിരായ ആറാട്ട്; ബുംറ ഐസിസി റാങ്കിങ്ങില്‍ ഒന്നാമത്
- പരിക്ക് മാറിയിട്ടില്ല: രണ്ടാം ഏകദിനവും കോലിക്ക് നഷ്ടമായേക്കും
- ഏകദിനത്തിൽ 250 സിക്സുകൾ! ഇതിൽ 128 സിക്സറുകളും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ: ഇത് സിക്സർ ശർമ്മ
'ലോകകപ്പ് ടീമില്‍ സഞ്ജു ഉണ്ടാകില്ലെന്ന് ഉറപ്പ്'; ക്ഷുഭിതരായി ആരാധകര്‍
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ കലിപ്പായി സഞ്ജു സാംസണിന്റെ ആരാധകര്‍. ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.
ട്വന്റി 20 യില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന റിഷഭ് പന്തിന് തുടര്‍ച്ചയായി അവസരങ്ങള്‍ കൊടുക്കുന്നത് എന്തിനാണെന്ന് സഞ്ജു ആരാധകര്‍ ചോദിക്കുന്നു. ദിനേശ് കാര്‍ത്തിക്കും ഇഷാന് കിഷനും ടീമില്‍ ഇടം നേടിയിട്ടുണ്ട്. വിദേശത്ത് ഷോര്‍ട്ട് ബോള്‍ കളിക്കാന്‍ കഷ്ടപ്പെടുന്ന ശ്രേയസും അയ്യരും സ്ക്വാഡില്‍ ഉണ്ട്. എന്നിട്ടും മികച്ച ഫോമിലുള്ള സഞ്ജുവിനെ അവഗണിച്ചത് എന്തിനാണെന്നാണ് ആരാധകരുടെ ചോദ്യം.
ലോകകപ്പ് മുന്നില്‍ കണ്ടാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ തിരഞ്ഞെടുത്തിരിക്കുന്നത്. റിഷഭ് പന്തും ദിനേശ് കാര്‍ത്തിക്കും ഇന്ത്യയുടെ ലോകകപ്പ് ആലോചനകളില്‍ ഉണ്ടെന്ന് ഏറെക്കുറെ ഉറപ്പായി. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്ക് സ്ക്വാഡില്‍ ഇല്ലാത്ത സഞ്ജു ഇന്ത്യയുടെ ലോകകപ്പ് പദ്ധതികള്‍ ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീം: രോഹിത് ശര്‍മ, ഇഷാന് കിഷന്, കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്ക്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്, രവി ബിഷ്ണോയി, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്