ഇന്ത്യയെ ലോകകപ്പിൽ നയിക്കാൻ രോഹിത്തിനോളം പോന്ന ഒരാളില്ല: വസീം അക്രം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (19:48 IST)
ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ താരം രോഹിത് ശര്‍മയാണെന്ന് പാകിസ്ഥാന്‍ ഇതിഹാസതാരം വസീം അക്രം. ഒരു നായകനെന്ന നിലയില്‍ രോഹിത് കളിക്കളത്തില്‍ ശാന്തനാണെന്നും ആ ഒരു ക്വാളിറ്റി തനിക്ക് ഏറെ ഇഷ്ടമായെന്നും ഏഷ്യാകപ്പ് ഫൈനല്‍ മത്സരത്തിന് പിന്നാലെ അക്രം പറഞ്ഞു.

ഒരു നായകനെന്ന നിലയില്‍ ഞാന്‍ രോഹിത്തിനെ ഏറെ ഇഷ്ടപ്പെടുന്നു. കളിക്കളത്തില്‍ അവന്‍ ശാന്തനാണ് എന്നതാണ് അതിന് കാരണം. അദ്ദേഹം വളരെ പരിചയസമ്പന്നനായ ഒരു ക്രിക്കറ്ററാണ്. വര്‍ഷങ്ങളായി അദ്ദേഹം ക്രിക്കറ്റ് കളിക്കുന്നു. വലിയ പ്രതിഭകളുള്ള ഒരു ടീമുമായാണ് ഇന്ത്യ ലോകകപ്പിന് പോകുന്നത്. ആ ടീമിനെ നയിക്കാനുള്ള ശരിയായ മനുഷ്യന്‍ രോഹിത്താണ്. രോഹിത്തിനെ പിന്തുണയ്ക്കാന്‍ കോലിയെ പോലൊരു കളിക്കാരന്‍ ഇന്ത്യന്‍ ടീമിലുണ്ട്. യുവതാരമായ ഇഷാന്‍ കിഷനുണ്ട്. കെ എല്‍ രാഹുല്‍ തിരിച്ചെത്തി.ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാച്ചാണ് ഇന്ത്യയ്ക്കുള്ളത്. ശരിയായ ദിശയിലാണ് ലോകകപ്പിന് മുന്‍പ് ഇന്ത്യ പോകുന്നതെന്ന് ഞാന്‍ കരുതുന്നു. അക്രം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :