കമ്മിൻസും വാർണറും സ്റ്റാർക്കുമില്ല, ഇന്ത്യക്കെതിരായ ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 നവം‌ബര്‍ 2023 (16:17 IST)
ഇന്ത്യക്കെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. നവംബര്‍ 23ന് ആരംഭിക്കുന്ന പരമ്പരയില്‍ ലോകകപ്പില്‍ കളിച്ച മുന്‍നിര താരങ്ങള്‍ക്ക് ടീം വിശ്രമം അനുവദിച്ചിട്ടുണ്ട്. ഡേവിഡ് വാര്‍ണര്‍,മിച്ചല്‍ സ്റ്റാര്‍ക്ക്,ജോഷ് ഹേസല്‍വുഡ്,പാറ്റ് കമ്മിന്‍സ്,മിച്ചല്‍ മാര്‍ഷ്,കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ക്കാണ് ടീം വിശ്രമം നല്‍കിയത്.

മാത്യു വെയ്ഡായിരിക്കും ഇന്ത്യക്കെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ ടീമിനെ നയിക്കുക. ഗ്ലെന്‍ മാക്‌സ്വെല്‍,സ്റ്റീവ് സ്മിത്ത്,മാര്‍ക്കസ് സ്‌റ്റോയിണിസ്,ട്രാവിസ് ഹെഡ്,ആദം സാമ്പ തുടങ്ങിയ താരങ്ങളും ടീമിലുണ്ട്. ആരോണ്‍ ഹാര്‍ഡീ,ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്,സീന്‍ അബട്ട് എന്നിവരാകും ടീമിലെ പേസര്‍മാര്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :