India vs Australia T20 Series: ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പര വ്യാഴാഴ്ച മുതല്‍, അറിയേണ്ടതെല്ലാം

രേണുക വേണു| Last Modified ചൊവ്വ, 21 നവം‌ബര്‍ 2023 (16:22 IST)

India vs Australia T20 Series: ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയ്ക്ക് നവംബര്‍ 23 വ്യാഴാഴ്ച തുടക്കം. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി അവശേഷിക്കുന്നതാണ് അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ട്വന്റി 20 പരമ്പര. വിശാഖപ്പട്ടണത്താണ് ആദ്യ മത്സരം നടക്കുക. ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതല്‍ മത്സരം ആരംഭിക്കും. എല്ലാ മത്സരങ്ങളും ഇതേ സമയത്ത് തന്നെയാണ് ആരംഭിക്കുക. ഡിസംബര്‍ മൂന്ന് ഞായറാഴ്ചയാണ് പരമ്പര അവസാനിക്കുന്നത്.

ഒന്നാം ട്വന്റി 20 - നവംബര്‍ 23 വ്യാഴം - വിശാഖപ്പട്ടണം

രണ്ടാം ട്വന്റി 20: നവംബര്‍ 26 ഞായര്‍ - തിരുവനന്തപുരം

മൂന്നാം ട്വന്റി 20: നവംബര്‍ 28 ചൊവ്വ - ഗുവാഹത്തി

നാലാം ട്വന്റി 20: ഡിസംബര്‍ ഒന്ന് വെള്ളി - റായ്പൂര്‍

അഞ്ചാം ട്വന്റി 20: നവംബര്‍ മൂന്ന് ഞായര്‍ - ബെംഗളൂരു

സ്‌പോര്‍ട്‌സ് 18, ജിയോ സിനിമാസ് എന്നിവയില്‍ മത്സരങ്ങള്‍ തത്സമയം കാണാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :