ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക രോഹിത് ശര്‍മ, കോലിക്ക് വിശ്രമം; ടി 20 യില്‍ കെ.എല്‍.രാഹുല്‍ ഉപനായകനാകും
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചേക്കും. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയായിരിക്കും ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. അജിങ്ക്യ രഹാനെ ഉപനായകനായിരിക്കും. നവംബര്‍ 25 നാണ് ആദ്യ ടെസ്റ്റ് മത്സരം. രണ്ടാം ടെസ്റ്റ് മുതല്‍ കോലി നായകസ്ഥാനത്തേക്ക് തിരിച്ചെത്തും. അതേസമയം, ടി 20 യില്‍ കോലിക്ക് പകരം രോഹിത് ശര്‍മ നായകനാകും. കെ.എല്‍.രാഹുല്‍ ആയിരിക്കും ഉപനായകന്‍. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.