കോലിക്ക് ശേഷം ആദ്യം, മറ്റൊരു നാഴികകല്ല് പിന്നിട്ട് രോഹിത് ശർമ

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 നവം‌ബര്‍ 2021 (12:58 IST)
ടി20 ലോകകപ്പിലെ തങ്ങളുടെ അവസാന മത്സരത്തിൽ നമീബിയയെ ഒമ്പത് വിക്കറ്റിന് തകർത്ത‌തിൽ ഇന്ത്യൻ താരം രോഹിത് ശർമയുടെ പ്രകടനം നിർണായകമായിരുന്നു. മത്സരത്തിൽ 37 പന്തിൽ 56 റൺസെടുത്ത് തിളങ്ങിയ ഹിറ്റ്മാൻ കരിയറിലെ ഒരു പ്രധാന നേട്ടവും മത്സരത്തി‌ൽ സ്വന്തമാക്കി.

ടി20 ക്രിക്കറ്റിൽ വിരാട് കോലിക്ക് ശേഷം 3000 റൺസുകൾ സ്വന്തമാക്കുന്ന ആദ്യതാരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്. രാജ്യാന്തരക്രിക്കറ്റിൽ 3000 ടി20 റൺസ് സ്വന്തമാക്കുന്ന മൂന്നാമത് താരമാണ് രോഹിത്.ന്യൂസിലന്‍ഡ് ബാറ്റര്‍ മാര്‍ട്ടിന്‍ ഗ‌പ്ടിലാണ് മൂന്നാമത്തെ താരം.

95 മത്സരങ്ങളില്‍ 52.04 ശരാശരിയില്‍ 29 അര്‍ധസെഞ്ചുറികളടക്കം 3227 റണ്‍സുമായി കോലിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 3115 റണ്‍സുമായി ഗപ്‌റ്റിൽ രണ്ടാം സ്ഥാനത്തും രോഹിത്ത് മൂന്നാമതുമാണ്. 4 സെഞ്ചുറികളും 24 അർധസെഞ്ചുറികളുമടക്കമാണ് രോഹിത്തിന്റെ നേട്ടം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :