കെഎൽ രാഹുലോ റിഷഭ് പന്തോ അല്ല, ഇന്ത്യൻ വൈസ് ക്യാപ്റ്റനാവേണ്ടത് ആ താരമെന്ന് വീരേന്ദർ സെവാഗ്

അഭിറാം മനോഹർ| Last Updated: ചൊവ്വ, 9 നവം‌ബര്‍ 2021 (15:16 IST)
വിരാട് കോലി നായകസ്ഥാനം ഒഴിയുന്നതോടെ ഇന്ത്യയുടെ അടുത്ത ടി20 നായകനും വൈസ് ക്യാപ്‌റ്റനും ആരാവും എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. നായകനാകും എന്നതാണ് അധികം പേരും കരുതുന്നത്. വൈസ് ക്യാപ്‌റ്റനായി റിഷഭ് പന്തോ കെഎൽ രാഹുലോ ആയിരിക്കുമെന്നും ക്രിക്കറ്റ് വിദഗ്‌ധർ കരുതുന്നു.

മൂന്ന് ഫോർമാറ്റിലും കളിക്കുന്ന ഒരു താരമാകണം ഇന്ത്യൻ വൈസ് ക്യാപ്‌റ്റനെന്നാണ് മുൻ ഇന്ത്യൻ ഓപ്പണിങ് താരം വിരേന്ദർ സെവാഗ് അഭിപ്രായപ്പെടുന്നത്. അങ്ങനെ വരുമ്പോൾ ബു‌മ്രയേക്കാൾ നല്ല ഒരു ഓപ്ഷൻ ടീമിലില്ലെന്നാണ് സെവാഗ് പറയുന്നത്.കപിൽ ദേവ് മാത്രമാണ് ഇന്ത്യൻ ക്യാപ്‌‌റ്റനായ ഫാസ്റ്റ് ബൗളർ. ക്യാപ്‌റ്റനായ മറ്റൊരു ബൗളർ കുംബ്ലെയാണ്. മറ്റൊരാളും ഈ സ്ഥാനത്തേക്ക് എത്തിയിട്ടില്ല.

കെഎൽ രാഹുലും റിഷഭ് പന്തും മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരമാണ് എന്നാൽ ബു‌മ്രയെ പോലെ സ്ഥിരതയോടെ കളിക്കാൻ അവർക്കാർക്കെങ്കിലും കഴിയുമോ സെവാഗ് പറയുന്നു. നേരത്തെ ആശിഷ് നെഹ്‌റയും ബു‌മ്രയെ ക്യാപ്‌റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :