ഹിറ്റ്മാന് നേരെ ആ തന്ത്രങ്ങൾ ഫലിക്കില്ല, തുറന്നു വെളിപ്പെടുത്തി ഇംഗ്ലണ്ട് താരം

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 15 ഏപ്രില്‍ 2020 (14:10 IST)
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റർമാരിൽ ഒരാളാണ് ഇന്ത്യൻ ഓപ്പണറായ രോഹിത് ഷർമ. താൻ രോഹിത് ശർമയുടെ വലിയ ആരാധകനാണ് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് സൂപ്പർ താരമായ ജോസ് ബട്ലർ. ഐപിഎല്ലില്‍ തന്റെ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ലൈവ് വീഡിയോ സെഷനില്‍ സംസാരിക്കുമ്പോഴാണ് ഇക്കാര്യം ജോസ് ബട്ലർ തുറന്നുപറഞ്ഞത്.

രോഹിത് മികച്ച ബാറ്റ്‌സ്മാനാണെന്നും അദ്ദേഹം കളിക്കുമ്പോള്‍ ബാറ്റിങ് ഇത്രയും സിംപിളാണോയെന്ന് തോന്നിപ്പോവുമെന്നും ബട്‌ലർ പറയുന്നു. രോഹിത് ഗംഭീര ബാറ്റ്‌സ്മാനാണ്. അനായാസമാണ് അദ്ദേഹം ബാറ്റ് വീശുന്നത്. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ വലിയ സ്‌കോർ ഉയർത്താനുള്ള രോഹിത്തിന്റെ കഴിവ് എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. രോഹിതിന്റെ ഇന്നിങ്‌സ് കളിയില്‍ നിര്‍ണായകമായി മാറുകയും ചെയ്യും.

ഷോര്‍ട്ട് ബോളുകൾ നേരിടുന്നതിൽ പ്രത്യേക കഴിവ് രോഹിതിനുണ്ട്. ഷോർട്ട് ബോളുകൾ രോഹിത് ബൗണ്ടറികളും സിക്സറുകളുമാക്കി മാറ്റും കുറച്ചു വര്‍ഷങ്ങൾക്ക് മുൻപ് വരെ ഷോര്‍ട്ട് ബോളുകളായിരുന്നു മറ്റു ടീമുകളുടെ ബൗളര്‍മാര്‍ ഇന്ത്യക്കെതിരേ ആയുധമാക്കിയിരുന്നത്. എന്നാല്‍ രോഹിത്തിന് മുന്നിൽ ഇതു നടക്കില്ല. ഫുള്‍ ടോസ് എറിഞ്ഞാല്‍ മുന്നോട്ട് കയറിവന്ന് അതും അടിച്ചു പറത്തും. ബട്ലർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :