അനുബന്ധ വാര്‍ത്തകള്‍
- വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ രോഹിത് കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചേനെ; സൂര്യകുമാര്‍ ക്യാച്ച് വിട്ടപ്പോള്‍ രോഹിത് പ്രതികരിച്ചത് ഇങ്ങനെ
- സൂര്യകുമാറിന്റെ കരിയര്‍ നശിപ്പിച്ചത് ബിസിസിഐ; ആ തീരുമാനമാണ് എല്ലാറ്റിനും കാരണം !
- കുന്നംകുളം എബിഡി, വെറും ഓവര്‍റേറ്റഡ്; സൂര്യകുമാര്‍ യാദവിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ
- 25 പന്തിൽ 42 റൺസ്, അർധസെഞ്ചുറി നേടാൻ പിന്നെയും 10 ബോൾ, കോലി റെക്കോർഡ് നോക്കി കളിച്ചുവെന്ന് സൈമൺ ഡൗൾ
- എന്തുകൊണ്ട് ചെയ്സ് ചെയ്യുമ്പോഴും മോശം സ്ട്രൈക്ക് റേറ്റ്, രാഹുലിൻ്റെ മറുപടി ഇങ്ങനെ
മരുഭൂമിയില്‍ മഴ ലഭിച്ച പോലെ..! എത്ര ഐപിഎല്‍ ഇന്നിങ്സുകള്‍ക്ക് ശേഷമാണ് രോഹിത് അര്‍ധ സെഞ്ചുറി നേടിയതെന്ന് അറിയുമോ?
ഐപിഎല്ലിലെ അര്‍ധ സെഞ്ചുറി ക്ഷാമം തീര്‍ത്ത് രോഹിത് ശര്‍മ. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് വിജയം ഒരുക്കിയതില്‍ രോഹിത്തിന്റെ ഇന്നിങ്സ് നിര്‍ണായക പങ്ക് വഹിച്ചു. 45 പന്തില്‍ നിന്ന് 65 റണ്‍സാണ് രോഹിത് ഇന്നലെ നേടിയത്. രോഹിത്തിന്റെ ഐപിഎല്‍ കരിയറിലെ 41-ാം അര്‍ധ സെഞ്ചുറിയായിരുന്നു ഇത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് രോഹിത് ഐപിഎല്ലില്‍ അര്‍ധ സെഞ്ചുറി നേടുന്നത്. അതായത് 24 ഇന്നിങ്സുകള്‍ക്ക് ശേഷമാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് ഒരു അര്‍ധ സെഞ്ചുറി പിറന്നിരിക്കുന്നത്. രോഹിത് ഫോമിലേക്ക് തിരിച്ചെത്തിയതില്‍ ആരാധകരും സന്തോഷത്തിലാണ്.