1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rohit Sharma angry to Sarfaraz Khan

'തോല്‍ക്കാന്‍ പോകുന്നതിന്റെ ചൊരുക്കാണോ'; സഹതാരത്തെ ചീത്ത വിളിച്ച് രോഹിത് ശര്‍മ (വീഡിയോ)

അതേസമയം ഒന്നാം ഇന്നിങ്‌സില്‍ ടീം ടോട്ടല്‍ 50 പോലും എത്തിക്കാന്‍ കഴിയാതെ ഓള്‍ഔട്ട് ആയ ഇന്ത്യക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴയാണ്

Rohit Sharma
Rohit Sharma

ചിന്നസ്വാമി ടെസ്റ്റില്‍ ന്യൂസിലന്‍ഡിനോടു തോല്‍വി വഴങ്ങാതിരിക്കാന്‍ ഇന്ത്യ പൊരുതുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 46 നു ഓള്‍ഔട്ട് ആയപ്പോള്‍ ന്യൂസിലന്‍ഡ് 402 റണ്‍സെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ 356 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് കിവീസ് അടിച്ചെടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. 
 
അതേസമയം ഒന്നാം ഇന്നിങ്‌സില്‍ ടീം ടോട്ടല്‍ 50 പോലും എത്തിക്കാന്‍ കഴിയാതെ ഓള്‍ഔട്ട് ആയ ഇന്ത്യക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴയാണ്. അതിനിടയിലാണ് നായകന്‍ രോഹിത് ശര്‍മയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സഹതാരം സര്‍ഫറാസ് ഖാനെ ഗ്രൗണ്ടില്‍ വെച്ച് വഴക്കു പറയുന്ന വീഡിയോയാണിത്. 
സര്‍ഫറാസ് ഖാനോട് വളരെ രൂക്ഷമായാണ് രോഹിത് സംസാരിക്കുന്നത്. ഫീല്‍ഡിലെ ആശയക്കുഴപ്പമാണ് ഇന്ത്യന്‍ നായകനെ ചൊടിപ്പിച്ചത്. എന്നാല്‍ നിയന്ത്രണം പൂര്‍ണമായി നഷ്ടപ്പെട്ട വിധമാണ് രോഹിത്തിന്റെ പ്രതികരണം. ടീം തോല്‍ക്കാന്‍ പോകുന്നതിന്റെ ചൊരുക്ക് സഹതാരത്തോടു തീര്‍ക്കുകയാണോ എന്നാണ് വീഡിയോയ്ക്കു താഴെ ഇന്ത്യന്‍ ആരാധകര്‍ അടക്കം ചോദിക്കുന്നത്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
12 വർഷത്തിനിടെ ഇന്ത്യയിൽ സെഞ്ചുറി നേടുന്ന ആദ്യ കിവീസ് താരം, റെക്കോർഡ് നേട്ടം സ്വന്തമാക്കി രചിൻ