എപ്പോൾ കളി അവസാനിപ്പിയ്ക്കും ? വിരമിയ്ക്കലിനെ കുറിച്ച് തുറന്ന് വെളിപ്പെടുത്തി ഹിറ്റ്മാൻ

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 11 മെയ് 2020 (17:01 IST)
ലോക ക്രിക്കറ്റിലെ മികച്ച താരമാണ് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ രോഹിത് ശർമ. കയിറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് ഹിറ്റ്മാൻ ഇപ്പോൾ കടന്നുപോകുന്നത്. ഏറ്റവുംഉം മികച്ച പ്രകടനം പുറത്തെടുക്കുന്ന ഈ സമയത്ത് തന്നെ ക്രിക്കറ്റിൽനിന്നും വിരമിക്കുന്നതിനെ കുറിച്ച് തുറന്ന വെളിപ്പെടുത്തൽ നടത്തിയിരിയ്ക്കുകയാണ് ഇപ്പോൾ രോഹിത്. 40 വയസിനുള്ളിൽ ക്രിക്കറ്റിനോട് പൂർണമായും വിടപറയും എന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

ഓസിസ് താരം ഡേവിഡ് വാര്‍ണറുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് വിരമിക്കലിനെ കുറിച്ച് രോഹിത് മനസുതുറന്നത്. '38-39 വയസ്സ് വരെ മാത്രമേ എന്നെ ക്രിക്കറ്റില്‍ കാണാന്‍ സാധിക്കൂ. അതില്‍ കൂടുതല്‍ എന്തായാലും ഞാന്‍ മല്‍സരരംഗത്തുണ്ടാവില്ല. ക്രിക്കറ്റ് ജീവിതമാണണെങ്കിലും കുടുംബവും അതുപോലെ പ്രധാനമാണ് കുടുംബത്തോടൊപ്പം സമയം ചെലവിടുകയെന്നത് വളരെ പ്രധാനമാണ്

വളര്‍ന്നു വരുമ്പോള്‍ ക്രിക്കറ്റാണ് ജീവിതമെന്നായിയിരിക്കും നമ്മള്‍ പറയുക. എന്നാല്‍ ക്രിക്കറ്റിനും അപ്പുറത്ത് ഒരുപാട് കാര്യങ്ങൾ ഉണ്ട്. അതുകൊണ്ട് 38-39 വയസ്സ് മുൻപ് തന്നെ ക്രിക്കറ്റ് മതിയാക്കണം. അതിനു ശേഷം കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നത്. രോഹിത് പറഞ്ഞു. 33 വയസാണ് ഇപ്പോൾ താരത്തിന്റെ പ്രായം. അതായത് ഇനി അഞ്ചോ ആറോ വർഷം മാത്രമേ താൻ ക്രിക്കറ്റിൽ ഉണ്ടാകൂ എന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :