രേണുക വേണു|
Last Modified വെള്ളി, 10 ഫെബ്രുവരി 2023 (13:11 IST)
Rohit Sharma: സെഞ്ചുറിയില്‍ അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മൂന്ന് ഫോര്‍മാറ്റിലും നായകനായിരിക്കെ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് രോഹിത് ഇന്ന് സ്വന്തമാക്കിയത്. നായകസ്ഥാനം വഹിച്ചുകൊണ്ട് ട്വന്റി 20, ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ രോഹിത് സെഞ്ചുറി നേടിയിട്ടുണ്ട്. വിരാട് കോലിക്ക് പോലും സ്വന്തമാക്കാന്‍ സാധിക്കാത്ത റെക്കോര്‍ഡിലാണ് രോഹിത് തന്റെ പേര് ചേര്‍ത്തത്.
നാഗ്പൂര്‍ ടെസ്റ്റില്‍ സെഞ്ചുറി നേടിയതോടെയാണ് രോഹിത് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. 14 ഫോറും രണ്ട് സിക്‌സും സഹിതമാണ് രോഹിത് സെഞ്ചുറി നേടിയത്. ഇന്ത്യന്‍ നിരയില്‍ മറ്റെല്ലാവരും പതറിയപ്പോള്‍ മുന്നില്‍ നിന്ന് നയിക്കുകയാണ് രോഹിത്. ടെസ്റ്റ് കരിയറിലെ ഒന്‍പതാം സെഞ്ചുറിയാണ് രോഹിത് നാഗ്പൂരില്‍ സ്വന്തമാക്കിയത്.