രോഹിത്തിന് പ്രായമാകുന്നു, ടി20 നായകനായി മറ്റാരെയെങ്കിലും പരിഗണിക്കുന്നത് നല്ലത്: സെവാഗ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (13:43 IST)
കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ വലിയ മാറ്റങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിച്ചിട്ടുള്ളത്. ക്രിക്കറ്റിൻ്റെ മൂന്ന് ഫോർമാറ്റുകളിലെ നായകത്വത്തിൽ നിന്നും വിരാട് കോലി മാറിയപ്പോൾ പകരം രോഹിത് ശർമ ഇന്ത്യയുടെ മൂന്ന് ഫോർമാറ്റിലും നായകനായി. ഇപ്പോളിതാ രോഹിത് ശർമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ വീണ്ടും നായകന് ചുറ്റിപറ്റിയുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്.

ടെസ്റ്റിൽ കോലി ഇനി നായകസ്ഥാനം ഏറ്റെടുക്കില്ലെന്നും ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ജസ്പ്രീത് ബുമ്രയാകും ഇന്ത്യയെ നയിക്കുകയെന്നും വാർത്തകളുണ്ട്. അതേസമയം ഫോർമാറ്റിലെ ക്യാപ്റ്റൻസിയിൽ നിന്നും രോഹിത്തിനെ ഒഴിവാക്കണമെന്നാണ് ഇന്ത്യൻ മുൻ താരമായ വിരേന്ദർ സെവാഗ് അഭിപ്രായപ്പെടുന്നത്.

ഇന്ത്യൻ ടീം മാനേജ്മെൻ്റിന് ടി20 നായകനായി മറ്റാരെയെങ്കിലും മനസിലുണ്ടെങ്കിൽ അത് രോഹിത്തിനും ആശ്വാസമാകുമെന്ന് ഞാൻ കരുതുന്നു. പ്രായം കണക്കിലെടുക്കുമ്പോൾ ജോലിഭാരവും മാനസിക ക്ഷീണവും നിയന്ത്രിക്കാൻ ഇത് രോഹിത്തിനെ സഹായിക്കും. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ നയിക്കാൻ ബ്രേക്കുകൾ എടുക്കാനും സ്വയം പുനരുജ്ജീവിപ്പിക്കാനും അത് രോഹിതിനെ സഹായിക്കും. സെവാഗ് പറഞ്ഞുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :