രോഹിത്തിന് പകരം നായകനാകുക പന്തോ? കോലിക്കും സാധ്യത, അതോ ചരിത്രം സൃഷ്ടിക്കുക ബുമ്രയോ?

അഭിറാം മനോഹർ| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (13:37 IST)
കൊവിഡ് ബാധിതനായ ഇന്ത്യൻ നായകൻ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ കളിക്കാനുണ്ടാകില്ല എന്നത് ഒരുവിധം വ്യക്തമായിരിക്കുകയാണ്. വൈസ് ക്യാപ്റ്റൻ കൂടിയായ കെഎൽ രാഹുൽ പരിക്കേറ്റ് പുറത്തിരിക്കുന്ന അവസ്ഥയിൽ ആരായിരിക്കും നിർണായകമായ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുക എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

രോഹിത്തിന് പകരക്കാരനായി മായങ്ക് അഗർവാളിനെ ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നായകനെന്ന നിലയിൽ രോഹിത്തിന് പകരക്കാരനായി മൂന്ന് പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. മുൻ ഇന്ത്യൻ നായകനായ വിരാട് കോലി,റിഷഭ് പന്ത്,ജസ്പ്രീത് ബുമ്ര. ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരത്തിൽ പരിചയസമ്പന്നനായ കോലിയുടെ നായകത്വത്തിൽ ഇന്ത്യ ഇറങ്ങാനാണ് സാധ്യതയേറെയും.

അതേസമയം ബുമ്രയ്ക്കാണ് നറുക്ക് വീഴുന്നതെങ്കിൽ മൂന്ന് പതിറ്റാണ്ടിന് ശേഷം ഒരു പേസർ ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കാനിറങ്ങുന്നു എന്ന ചരിത്രമായിരിക്കും പിറക്കുക. ഇതിഹാസതാരമായ കപിൽ ദേവാണ് ടെസ്റ്റിൽ ഇന്ത്യയെ അവസാനമായി നയിച്ച ക്യാപ്റ്റൻ. നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ജസ്പ്രീത് ടീമിൻ്റെ വൈസ് ക്യാപ്റ്റനായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :