വെബ്ദുനിയ ലേഖകൻ|
Last Updated:
ശനി, 4 ഏപ്രില്‍ 2020 (13:47 IST)
കോവിഡ് 19 വ്യാപനത്തെ തുടർന്ന് ക്രിക്കറ്റ് ലോകം പൂർണ സ്തംഭനത്തിലായതിനാൽ താരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലുടെ നടത്തുന്ന പ്രതികരണങ്ങളാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. രോഹിത് ശർമയും ജസ്പ്രിത് ബുംറയും ഇൻസ്റ്റഗ്രാം ലൈവ് ചാറ്റ്ഷോയിൽ നടത്തിയ സംഭാഷണങ്ങളും ഇത്തരത്തിൽ വൈറലായി കഴിഞ്ഞു. ഋഷഭ് പന്തിനെ കുറിച്ചുള്ള ചോദ്യത്തിന് രോഹിത് നൽകിയ മറുപടിയാണ് ഇതിന് കാരണം.
'പന്തു ചോദിയ്ക്കുന്നു അവനും രോഹിത് ഭായിയും ഒരു സിക്സ് മത്സരം നടത്തിയാല്‍ ആരടിക്കുന്ന സിക്സാണ് കൂടുതല്‍ ദൂരം പോവുക എന്ന് ? ബുംറയുടെ ചോദ്യം ഇങ്ങനെ 'ഒരു വര്‍ഷമായിട്ടൊള്ളു അവൻ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വന്നിട്ട്. അപ്പോഴേക്കും അവന്‍ എന്നോട്ട് മുട്ടാനായോ എന്നായിരുന്നു ചോദ്യത്തിന് തമാശ കലർത്തി രോഹിത്തിന്റെ മറുപടി.
ഹിന്ദിയിലായിരുന്നു ബുംറയും രോഹിത് ഷർമയും തമ്മിലുള്ള സംഭാഷണം. ഇതിനിടെ ഇംഗ്ലീഷിൽ സംസാരിക്കണം എന്ന് ആവശ്യപ്പെട്ട് ആരാധകരിൽ ചിലർ രംഗത്തെത്തി. 'നമ്മളെല്ലാവരും ഇന്ത്യക്കാരാണ്, ഹിന്ദിയിലേ സംസാരിക്കൂ എന്ന് രോഹിത് മറുപടി നൽകി, നേരത്തെ കെവിൻ പീറ്റേഴ്സണുമായുള്ള ലൈവ് ചാറ്റ് ഷോയ്ക്കിടെ 2011ലെ ലോകകപ്പ് ടീമിൽ ഉൾപ്പെടാതെ പോയതിന്റെ സങ്കടം രോഹിത് വെളിപ്പെടുത്തിരുന്നു.