നിങ്ങൾ ജൂനിയറല്ല, ഇതിഹാസം: യുവിയോട് രവിശാസ്ത്രി

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 4 ഏപ്രില്‍ 2020 (12:46 IST)
2011ലെ ഏകദിന ലോകകപ്പ് വിജയത്തിന്റെ ഒൻപതാം വാർഷികം ഏപ്രിൽ രണ്ടാം തീയതിയാണ് ഇന്ത്യ ആഘോഷിച്ചത്. വിജയത്തെ ഓർമ്മപ്പെടുത്തിയും ചില വിമർശ്നങ്ങളും പരിഭവവുമെല്ലാം വെളിപ്പെടുത്തിയും നിരവധി താരങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ചരിത്ര നേട്ടത്തിന്റെ ഒൻപതാം വാര്‍ഷികത്തില്‍ രവിശാസ്ത്രി ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചപ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കറേയും വിരാട് കോലിയേയും മാത്രം ടാഗ് ചെയ്തതിൽ അതൃപ്തി അറിയിച്ച് യുവ്‌രാജ് സിങ് രംഗത്തെത്തിയിരുന്നു. ഇതിന് രവി ശാസ്ത്രി നൽകിയ മറുപടി തരംഗമാവുകയാണ്.

'അഭിനന്ദനങ്ങള്‍, നിങ്ങളുടെ ജീവിതത്തില്‍ എന്നും ഓര്‍ത്തുവെയ്ക്കാവുന്ന നേട്ടം. 1983-ലെ ഞങ്ങളുടെ ലോകകപ്പ് വിജയം പോലെ' എന്നായിരുന്നു സച്ചിനെയും കോഹ്‌ലിയെയും ടാഗ് ചെയ്തുകൊണ്ട് രവിശാസ്ത്രിയുടെ ട്വീറ്റ്. ഇതോടെ യുവ്‌രാജിന്റെ മറുപടി എത്തി. 'നന്ദി സീനിയര്‍, പക്ഷേ താങ്കള്‍ക്ക് എന്നേയും ധോണിയേയും ഇതില്‍ ടാഗ് ചെയ്യാമായിരുന്നു. കാരണം ഞങ്ങളും ആ വിജയത്തിന്റെ ഭാഗമായിരുന്നു.' എന്നായിരുന്നു യുവിയുടെ പ്രതികരണം.

ഒട്ടും വൈകാതെ രവി ശാസ്ത്രി ഇതിന് മറുപടി നൽകി. 'ലോകകപ്പ് വിജയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ജൂനിയര്‍ അല്ല ഇതിഹാസമാണ്' എന്നായിരുന്നു രവി ശാസ്ത്രി പറഞ്ഞത്. ലോകകപ്പ് വിജയ ചിത്രമായി ധോണിയുടെ വിജയ സിക്സർ മാത്രം കണക്കാക്കുന്നതിനെതിരെ ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നും. ലോകകപ്പ് നേടിയത് ടീമിന്റെ മുഴുവൻ പ്രയത്നത്താലാണെന്നും ആ സിക്സറിനോടുള്ള അതിരുകവിഞ്ഞ ആരാധന അവസാനിപ്പിയ്ക്കണം എന്നുമായിരുന്നു ഗൗതം ഗംഭീറിന്റെ വിമർശനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :