രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഇന്ത്യ ഗില്ലിനെ കാണുന്നത്, സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

Sanju Samson
Sanju Samson
അഭിറാം മനോഹർ| Last Modified ബുധന്‍, 10 ഡിസം‌ബര്‍ 2025 (19:24 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണിന് അവസരം ലഭിക്കാത്തത് സഞ്ജുവിനോടുള്ള അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം ഷോണ്‍ പൊള്ളോക്ക്. ക്രിക്ബസിലെ ടോക് ഷോയില്‍ സംസാരിക്കവെയാണ് ഗില്‍ വന്നതോടെ സഞ്ജുവിന് ഓപ്പണിങ്ങിലെ അവസരം നഷ്ടമായതിനെ പറ്റി പൊള്ളോക്ക് പ്രതികരിച്ചത്. ഇന്ത്യന്‍ ടീം രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഗില്ലിനെ പരിഗണിക്കുന്നതെന്നും അതിനാല്‍ ടി20 ഫോര്‍മാറ്റില്‍ ഗില്‍ തന്നെ തുടരുമെന്നും പൊള്ളോക്ക് പറയുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ശുഭ്മാന്‍ ഗില്‍ തന്റെ ക്ലാസ് തെളിയിച്ചു. നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററാണ് ഗില്‍. അപ്പോള്‍ ഗില്‍ തിരിച്ചെത്തുമ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനം നല്‍കേണ്ടതായി വരും. അഭിഷേകുമായി വര്‍ഷങ്ങളായി കളിക്കുന്നതിന്റെ ബോണ്ടും ഗില്ലിനുണ്ട്. സഞ്ജുവിന്റെ കഴിവോ സ്‌ട്രൈക്ക് റേറ്റോ അല്ല പ്രശ്‌നം നിലവിലെ സാഹചര്യത്തില്‍ ടി20 സ്‌ക്വാഡില്‍ അവനെ ഉള്‍ക്കൊള്ളുക പ്രയാസമാണ്. പൊള്ളോക്ക് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :