Rishabh Pant: 'കുറച്ച് ഓവറായിരുന്നു അത്'; റിഷഭ് പന്തിനു നെഗറ്റീവ് പോയിന്റ്

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സിലാണ് സംഭവം

Rishabh Pant, Rishabh Pant demerit point, Rishabh Pant Fine, Rishabh Pant issue, റിഷഭ് പന്ത്, റിഷഭ് പന്തിനു പിഴ, റിഷഭ് പന്ത് ഡീമെറിറ്റ് പോയിന്റ്
Leeds| രേണുക വേണു| Last Modified ചൊവ്വ, 24 ജൂണ്‍ 2025 (19:50 IST)
Rishabh Pant

Rishabh Pant: ലീഡ്‌സ് ടെസ്റ്റിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് നെഗറ്റീവ് പോയിന്റ്. താരത്തിന്റെ അംപയറോടുള്ള പെരുമാറ്റമാണ് ഐസിസി നടപടിക്കു കാരണമായത്.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സിലാണ് സംഭവം. 61-ാം ഓവറില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സും മധ്യനിര ബാറ്റര്‍ ഹാരി ബ്രൂക്കും ബാറ്റ് ചെയ്യുന്നതിനിടെ റിഷഭ് പന്ത് അംപയറോടു തര്‍ക്കിച്ചു. കളിക്കു ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പന്ത് മാറ്റണമെന്നാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഓണ്‍ഫീല്‍ഡ് അംപയര്‍മാരായ പോള്‍ റെയ്ഫല്‍, ക്രിസ് ഗഫാനി എന്നിവരോടു ആവശ്യപ്പെട്ടത്.

ബോള്‍ മാറ്റണമെന്ന റിഷഭ് പന്തിന്റെ ആവശ്യം അംപയര്‍മാര്‍ ചെവികൊണ്ടില്ല. ഇതിന്റെ ദേഷ്യത്തില്‍ റിഷഭ് പന്ത് ബോള്‍ വലിച്ചെറിഞ്ഞു. അംപയര്‍മാരുടെ മുന്‍പില്‍ വെച്ചാണ് പന്ത് ഇതെല്ലാം ചെയ്തത്. ഐസിസി ആര്‍ട്ടിക്കിള്‍ 2.8 അനുസരിച്ച് പന്ത് പെരുമാറ്റച്ചട്ടം നടത്തിയെന്നാണ് കണ്ടെത്തല്‍. ഒരു ഡീമെറിറ്റ് പോയിന്റാണ് താരത്തിനു വഴങ്ങേണ്ടി വന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :