Rishabh Pant: പരിശീലനത്തിനിടെ കൂറ്റന്‍ സിക്‌സ്; ലോര്‍ഡ്‌സിലെ മേല്‍ക്കൂര തകര്‍ത്ത് പന്ത് (വീഡിയോ)

കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും റിഷഭ് പന്തിന്റെ കൂറ്റന്‍ സിക്‌സില്‍ ലോര്‍ഡ്‌സിലെ മേല്‍ക്കൂര തകര്‍ന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

Rishabh Pant, Rishabh Pant Six, Rishabh Pant massive six hits on Lords Roof, India vs England, Rishabh Pant Video, റിഷഭ് പന്ത്, റിഷഭ് പന്ത് സിക്‌സ്, റിഷഭ് പന്തിന്റെ സിക്‌സില്‍ മേല്‍ക്കൂര തകര്‍ന്നു, ഇന്ത്യ vs ഇംഗ്ലണ്ട്
രേണുക വേണു| Last Modified ചൊവ്വ, 10 ജൂണ്‍ 2025 (22:03 IST)
Rishabh Pant

Rishabh Pant: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യന്‍ ടീം ലോര്‍ഡ്‌സില്‍ പരിശീലനം നടത്തുകയാണ്. നായകന്‍ ശുഭ്മാന്‍ ഗില്‍, ഉപനായകന്‍ റിഷഭ് പന്ത് തുടങ്ങിയവരെല്ലാം ഇന്നലെയും ഇന്നുമായി ബാറ്റിങ് പരിശീലനം നടത്തുന്നുണ്ട്. ഇതിനിടയിലാണ് റിഷഭ് പന്ത് ലോര്‍ഡ്‌സിലെ മേല്‍ക്കൂര തകര്‍ത്തത് !

കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും റിഷഭ് പന്തിന്റെ കൂറ്റന്‍ സിക്‌സില്‍ ലോര്‍ഡ്‌സിലെ മേല്‍ക്കൂര തകര്‍ന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിശീലനത്തിനിടെ വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ പന്താണ് ഇന്ത്യന്‍ ഉപനായകന്‍ അതിര്‍ത്തി കടത്തിയത്. ബോള്‍ ചെന്നുവീണത് ലോര്‍ഡ്‌സിലെ മേല്‍ക്കൂരയിലും !

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കു ജൂണ്‍ 20 നു തുടക്കമാകും. അഞ്ച് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്ളത്. ഒന്നര മാസത്തോളം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിനു അവസാനിക്കും.
മത്സരക്രമം

ഒന്നാം ടെസ്റ്റ് - ജൂണ്‍ 20 മുതല്‍ 24 വരെ - ലീഡ്സിലെ ഹെഡിങ്ലിയില്‍

രണ്ടാം ടെസ്റ്റ് - ജൂലൈ രണ്ട് മുതല്‍ ആറ് വരെ - ബിര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണില്‍

മൂന്നാം ടെസ്റ്റ് - ജൂലൈ പത്ത് മുതല്‍ 14 വരെ - ലണ്ടനിലെ ലോര്‍ഡ്സില്‍

നാലാം ടെസ്റ്റ് - ജൂലൈ 23 മുതല്‍ 27 വരെ - മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍

അഞ്ചാം ടെസ്റ്റ് - ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെ - ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലില്‍

എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നു ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :