ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

അപ്പീല്‍ ഒരു കാര്യവുമില്ലാതെ പിന്‍വലിച്ച് പന്ത് സ്വന്തം ടീമംഗമായ ദിഗ്വേഷിനെ അപമാനിച്ചെന്നാണ് അശ്വിന്റെ ആരോപണം.

Jitesh Sharma, Digvesh rathi, Mankading Jitesh Sharma Digvesh Rathi, IPL 2025, RCB vs LSG, Mankading Jitesh Sharma Digvesh Rathi, ദിഗ്വേഷ് രതി, ജിതേഷ് ശര്‍മ, മങ്കാദിങ്, ഐപിഎല്‍ വാര്‍ത്തകള്‍
Jitesh Sharma - Digvesh Rathi Mankading
അഭിറാം മനോഹർ| Last Modified വ്യാഴം, 29 മെയ് 2025 (19:08 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരായ മത്സരത്തില്‍ ജിതേഷ് ശര്‍മയെ പുറത്താക്കാനായി മങ്കാദിങ്ങിന് ശ്രമിച്ച ലഖ്‌നൗ താരത്തിന്റെ നീക്കം തടഞ്ഞ ലഖ്‌നൗ നായകനായ റിഷഭ് പന്തിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരമായ രവിചന്ദ്രന്‍ അശ്വിന്‍. തേര്‍ഡ് അമ്പയര്‍ തന്നെ നോട്ടൗട്ട് പറഞ്ഞ അപ്പീല്‍ ഒരു കാര്യവുമില്ലാതെ പിന്‍വലിച്ച് പന്ത് സ്വന്തം ടീമംഗമായ ദിഗ്വേഷിനെ അപമാനിച്ചെന്നാണ് അശ്വിന്റെ ആരോപണം. കോടിക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍ ഇങ്ങനെ അപമാനിക്കപ്പെടാന്‍ കാരണം അയാള്‍ ഒരു ബൗളറാണ് എന്നത് കൊണ്ട് മാത്രമാണെന്നും അശ്വിന്‍ പറഞ്ഞു.

സ്വന്തം ടീമംഗങ്ങള്‍ക്ക് ഉറച്ച പിന്തുണ നല്‍കുക എന്നത് കൂടി ഒരു നായകന്റെ കടമയാണ്. അല്ലാതെ സ്വന്തം ബൗളറെ മറ്റുള്ളവര്‍ക്ക് മുന്നില്‍ ചെറുതാക്കി കാണിക്കുകയല്ല വേണ്ടത്. ഔട്ടിനുള്ള അപ്പീല്‍ പിന്‍വലിച്ചത് അത്തരത്തിലൊന്നാണ്‍. അവര്‍ കൂടിയാലോചിച്ചാണോ ആ തീരുമാനത്തിലെത്തിയത് എന്നറിയില്ല.പക്ഷേ ആ ചെറുപ്പക്കാരനെ കോടിക്കണക്കിന് ആരാധകര്‍ക്ക് മുന്ന്ല്‍ ചെറുതാക്കികാണിക്കുന്നത് അവസാനിപ്പിച്ചേ തീരു. എന്തുകൊണ്ടാണ് ബൗളര്‍മാര്‍ മാത്രം ഇങ്ങനെ ചെറുതാക്കപ്പെടുന്നത്.ഇത് എല്ലാ അര്‍ഥത്തിലും ബൗളര്‍മാരെ അപമാനിക്കലാണ്.

ഒരു ബൗളര്‍ ഇങ്ങനെ അപമാനിക്കപ്പെടുമ്പോള്‍ എന്താണ് സംഭവിക്കുക. അദ്ദേഹം പിന്നീടൊരിക്കലും അത്തരമൊരു പ്രവര്‍ത്തി ചെയ്യാന്‍ ധൈര്യപ്പെടില്ല. ഇത്തരത്തില്‍ നോണ്‍ സ്ട്രക്കര്‍ എന്‍ഡിലെ ആളെ പുറത്തക്കാന്‍ പാടില്ലെന്ന് ആളുകള്‍ പറഞ്ഞുകൊണ്ടിരിക്കും. പക്ഷേ ബൗളര്‍ ചെയ്യുന്നതിലെ തെറ്റ് എന്താണ്. ഒരു ബാറ്റര്‍ ഇങ്ങനെ മുന്നോട്ട് കയറി നില്‍ക്കുമ്പോള്‍ കൂടുതല്‍ റണ്‍സ് നേടാന്‍ അവസരം ലഭിക്കുകയാണ്.കളിനിയമം അനുസരിച്ച് അപ്പീല്‍ തേര്‍ഡ് അമ്പയറിന് വിട്ടു. അദ്ദേഹം നോട്ടൗട്ട് വിധിച്ചു. പിന്ന് അവിടെ ബൗളറുടെ അപ്പീല്‍ പിന്‍വലിക്കേണ്ട ആവശ്യമെന്താണ്. അശ്വിന്‍ ചോദിച്ചു.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :