1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rishab pant is probably the best young player says sam billings

റിഷഭ് പന്ത് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച യുവതാരമെന്ന് ഇംഗ്ലണ്ട് താരം

റിഷഭ് പന്ത്
ഇന്ത്യൻ യുവതാരം റിഷഭ് പന്തിനെ വാനോളം പുകഴ്‌ത്തി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ സാം ബില്ലിങ്സ്. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച യുവതാരമാണ് പന്തെന്നും ഡൽഹി ടീമിലെ പന്തിന്റെ സഹതാരമായ സാം ബില്ലിങ്സ് വ്യക്തമാക്കി.
 
പരിശീലനത്തിനിടെയാണ് ഞാൻ ആദ്യമായി റിഷഭ് പന്തിനെ കാണുന്നത്. അന്നയാൾ അവിടെ ക്രിസ് മോറിസിനെയും നേഥാന്‍ കോള്‍ട്ടര്‍നൈലിനെയുമെല്ലാം അടിച്ചു പറത്തുകയായിരുന്നു. അന്ന് ഡൽഹി മെന്ററായിരുന്ന ദ്രാവിഡിനോട് ആരാണിയാൾ എന്ന് ഞാൻ ചോദിച്ചു. എന്നാൽ ഇന്ന് അയാളെ എല്ലാവർക്കും അറിയാം. ഡല്‍ഹിക്കായും ഇന്ത്യക്കായും അയാള്‍ പുറത്തെടുക്കുന്ന പ്രകടനങ്ങള്‍ തന്നെ അതിന് തെളിവാണ്. സാം ബില്ലിങ്‌സ് പറഞ്ഞു.
അടുത്ത ലേഖനം
അതിവേഗത്തിൽ പതിമൂന്നാം സെഞ്ചുറി, കോലിയേയും ഹാഷിം അംലയേയും പിന്നിലാക്കി ബാബർ അസം