അനുബന്ധ വാര്‍ത്തകള്‍
- അവന്റെ ബാറ്റിംഗ് എന്റെ ആദ്യനാളുകളെ ഓർമിപ്പിക്കുന്നു, പന്തിനെ പുകഴ്ത്തി വിരേന്ദർ സെവാഗ്
- "ഈ മോൻ വന്നത് അങ്ങനെ ചുമ്മാ പോകാനല്ല" ഡൽഹി ക്യാപിറ്റൽസ് നായകനായി ഋഷഭ് പന്ത്
- ഞാൻ ക്യാപ്റ്റൻ, സംഗക്കാര കോച്ച്: ഏറെ പ്രത്യേകതയുള്ള ബന്ധമെന്ന് സഞ്ജു
- ഐപിഎൽ 2021: വിരാട് കോലിയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ
- സാം കറനിൽ ധോണിയെ കാണാൻ കഴിഞ്ഞതായി ജോസ് ബട്ട്ലർ
മിച്ചൽ മാർഷ് ഐപിഎല്ലിൽ നിന്നും പിന്മാറി, പകരക്കാരനായി ഇംഗ്ലണ്ട് സൂപ്പർതാരം
ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷ് വരാനിരിക്കുന്ന ഐപിഎൽ സീസണിൽ നിന്നും പിന്മാറി. ഏറെ നാളായി നീളുന്ന ബയോ ബബിൾ സംവിധാനത്തില് കഴിയുന്നത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടികാട്ടിയാണ് മാർഷിന്റെ പിന്മാറ്റം. കഴിഞ്ഞ സീസണിൽ സൺറൈസേഴ്സിൻ്റെ ആദ്യ മത്സരത്തിൽ തന്നെ പരുക്കേറ്റ താരം തുടർന്ന് ഒരു മത്സരത്തിലും കളിച്ചിരുന്നില്ല.
അതേസമയം മാർഷിന് പകരം ഇംഗ്ലണ്ട് സൂപ്പർ താരം ജേസൺ റോയ് ടീമിലെത്തി. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ അൺസോൾഡ് ആയ താരമായിരുന്നു റോയ്. ഇക്കഴിഞ്ഞ ഇന്ത്യൻ പരമ്പരയിലെ മികച്ച പ്രകടനമാണ് റോയിയെ ടീമിലെത്തിച്ചത് എന്നാണ് സൂചന. ഏപ്രിൽ 9നാണ് ഐപിഎൽ മത്സരങ്ങൾക്ക് തുടക്കമാവുക.