അനുബന്ധ വാര്‍ത്തകള്‍
- Suryakumar Yadav: 'ബുംറയെയും ഹാർദിക്കിനെയും പുഴുങ്ങാൻ വെച്ചതാണോ?'; ഈ 'കുട്ടികളി'ക്ക് വില കൊടുക്കേണ്ടിവരും ! പുറത്താകാനും സാധ്യത
- Sanju Samson: ഇപ്പോഴാണ് ടീം സെറ്റായത്; വിജയ ഫോർമുല തുടരാൻ ഇന്ത്യ
- ഇത്തവണയും അതേ തെറ്റ് സഞ്ജു ചെയ്തു, എന്നും വീഴുന്നത് ഒരേ കെണിയിൽ, വിമർശനവുമായി സുനിൽ ഗവാസ്കർ
- നീ തകർത്തു, എന്നാൽ ഇത് പോര.. ഡഗ് ഔട്ടിൽ സഞ്ജുവിനെ ചേർത്ത് പിടിച്ച് ഗംഭീറും സഹപരിശീലകരും, സഞ്ജു സെറ്റെന്ന് ആരാധകർ
- T20 Worldcup 2026 : ഇന്ത്യയ്ക്ക് ആഘോഷനിമിഷം, വിജയം ആധികാരികം, ഒരൊറ്റ ജയം, സെമിഫൈനൽ അരിക
Rinku Singh: ഇന്ത്യൻ ക്രിക്കറ്റർ റിങ്കു സിങ്ങിന്റെ പിതാവ് അന്തരിച്ചു
രണ്ട് ദിവസം മുൻപ് റിങ്കു സിങ് ആശുപത്രിയിലെത്തി പിതാവിനെ സന്ദർശിച്ചിരുന്നു
Rinku Singh
Rinku Singh: ട്വന്റി 20 ലോകകപ്പ് കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ടീമിന്റെ ഭാഗമായ റിങ്കു സിങ്ങിന്റെ പിതാവ് ഖാൻചന്ദ് സിങ് അന്തരിച്ചു. അർബുദ ബാധിതനായി ഗ്രേറ്റർ നോയിഡയിലെ യാതാർത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം.
രണ്ട് ദിവസം മുൻപ് റിങ്കു സിങ് ആശുപത്രിയിലെത്തി പിതാവിനെ സന്ദർശിച്ചിരുന്നു. റിങ്കു തിരിച്ച് ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ ടീമിനൊപ്പം ചേർന്ന ശേഷമാണ് പിതാവിന്റെ മരണവിവരം അറിയുന്നത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു ഖാൻചന്ദ്.
പിതാവിന്റെ മരണവാർത്ത അറിയുമ്പോൾ റിങ്കു ചെന്നൈയിലായിരുന്നു. അന്ത്യകർമ്മങ്ങൾക്കായി താരം ഡൽഹിയിലേക്ക് തിരിച്ചു. കരളിനു ബാധിച്ചിരിക്കുന്ന അർബുദം നാലാം സ്റ്റേജിലെത്തിയതിനെ തുടർന്ന് ഏറെനാളായി ഖാൻചന്ദ് സിങ് ചികിത്സയിലായിരുന്നു. ഒരു വർഷം മുൻപാണ് കരളിന് അർബുദം ബാധിച്ചതായി കണ്ടെത്തിയത്.