1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ricky ponting makes bold prediction for border gavaskar trophy

ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര, ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത തോൽവിയെന്ന് റിക്കി പോണ്ടിംഗ്

Ricky ponting
ഈ മാസം ആരംഭിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയുടെ ഫലം പ്രവചിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ നായകനായ റിക്കി പോണ്ടിംഗ്. ഓസീസില്‍ വെച്ച് നടക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് പരമാവധി ഒരു ടെസ്റ്റില്‍ മാത്രമെ വിജയിക്കാനാകുവെന്ന് പോണ്ടിംഗ് പറഞ്ഞു. ഐസിസി പ്രതിമാസ അവലോകനത്തില്‍ സംസാരിക്കവെയാണ് പോണ്ടിംഗ് ഇക്കാര്യം പറഞ്ഞത്.
 
പേസര്‍ മുഹമ്മദ് ഷമിയുടെ അഭാവം ഇന്ത്യന്‍ ബൗളിംഗില്‍ വലിയ വിടവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയില്‍ ഓസീസിന്റെ 20 വിക്കറ്റുകളും വീഴ്ത്തുക എന്നതാകും ഇന്ത്യ നേരിടൂന്ന ഏറ്റവും വലിയ വെല്ലുവിളി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-1ന് ഓസീസ് സ്വന്തമാക്കും. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി സ്റ്റീവ് സ്മിത്തും ഇന്ത്യയ്ക്ക് വേണ്ടി റിഷഭ് പന്തുമാകും കൂടുതല്‍ റണ്‍സുകള്‍ നേടുകയെന്നും പോണ്ടിംഗ് പറഞ്ഞു.
 
 ഓസ്‌ട്രേലിയയില്‍ ഇന്ത്യ അവസാനം കളിച്ച രണ്ട് ടെസ്റ്റ് പരമ്പരകളും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഈ മാസം 22ന് പെര്‍ത്തിലാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ രോഹിത് ശര്‍മ ആദ്യ ടെസ്റ്റില്‍ വിട്ടുനില്‍ക്കുകയാണെങ്കില്‍ ജസ്പ്രീത് ബുമ്രയാകും ഇന്ത്യയെ ആദ്യ ടെസ്റ്റില്‍ നയിക്കുക.
 
 
അടുത്ത ലേഖനം
സുവർണകാലം കഴിഞ്ഞോ? ടെസ്റ്റ് റാങ്കിംഗിലെ ആദ്യ 20 പേരുടെ പട്ടികയിൽ നിന്നും രോഹിത്തും കോലിയും പുറത്ത്!