അനുബന്ധ വാര്‍ത്തകള്‍
- ഓഫ്സൈഡിലെ ദൈവം, ഇന്ത്യക്കാരുടെ സ്വന്തം ദാദയ്ക്ക് ഇന്ന് അൻപതാം പിറന്നാൾ
- നായകനായ ശേഷം സമ്പൂർണ്ണ വിജയം, അതിശയിപ്പിക്കുന്ന നേട്ടം സ്വന്തമാക്കി രോഹിത്ശർമ
- "തോറ്റാലും കുഴപ്പമില്ല, ശൈലി മാറ്റില്ല" ഇന്ത്യയോട് ഒരു ദാക്ഷിണ്യവും കാണിക്കില്ലെന്ന് ബട്ട്ലർ
- കൗണ്ടര്‍ അറ്റാക്ക് എന്നാല്‍ ഇതാണ് !111 പന്തില്‍ 146 റണ്‍സ്,കിട്ടിയ അവസരം ഇംഗ്ലണ്ട് നഷ്ടപ്പെടുത്തി, സന്തോഷ് പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
- 9 മാസം, ഇന്ത്യ പരീക്ഷിച്ചത് 7 ക്യാപ്റ്റന്മാരെ!
ജഡേജയും സൂപ്പർ കിങ്ങ്സും തമ്മിൽ അകലുന്നു? സോഷ്യൽ മീഡിയയിൽ സിഎസ്കെയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്ത് താരം
ചെന്നൈ സൂപ്പർ കിങ്ങ്സും മുൻ നായകൻ രവീന്ദ്ര ജഡേജയും തമ്മിൽ ഭിന്നതയുള്ളതായി റിപ്പോർട്ട്.2021-22 സീസണുകളിലെ ചെന്നൈ സൂപ്പർ കിങ്ങ്സുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം തന്നെ ജഡേജ തൻ്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്നും നീക്കം ചെയ്തതോടെയാണ് ഭിന്നത പരസ്യമായത്.
ജഡേജയും ടീം മാനേജ്മെൻ്റും തമ്മിൽ അത്ര രസത്തിലല്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2022 സീസണിൽ മഹേന്ദ്ര സീങ് ധോനിക്ക് പകരം നായകനായി സ്ഥാനമേറ്റ ജഡേജയ്ക്ക് കീഴിൽ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ടീം നടത്തിയത്. തുടർന്ന് ധോനി തന്നെ നായകസ്ഥാനം വീണ്ടും ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ പരിക്കേറ്റ ജഡേജ സീസൺ പൂർത്തിയാക്കിയിരുന്നില്ല.
ദിവസങ്ങൾക്ക് മുൻപേ ധോനിയുടെ ജന്മദിനത്തിൽ ജഡേജ ആശംസ അറിയിച്ചിരുന്നില്ല. മുൻ വർഷങ്ങളിലെല്ലാം ജഡേജ ധോനിക്ക് ആശംസകൾ അറിയിച്ചു പോസ്റ്റ് ചെയ്തിരുന്നതായി ആരാധകർ പറയുന്നു.