അഭിറാം മനോഹർ|
Last Modified വ്യാഴം, 7 ജൂലൈ 2022 (12:58 IST)
വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ട് ആക്രമണോത്സുക ശൈലി തന്നെ തുടരുമെന്ന് ഇംഗ്ലണ്ടിൻ്റെ പുതിയ ഏകദിന
ടി20 ഫോർമാറ്റുകളിലെ നായകനായ ജോസ് ബട്ട്‌ലർ. മുൻ ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ്റെ അതേ ശൈലി തന്നെ തുടരാനാണ് ആഗ്രഹമെന്ന് ബട്ട്‌ലർ വ്യക്തമാക്കി.
ഇംഗ്ലണ്ടിൻ്റെ ഫുൾടൈം നായകനായി ബട്ട്‌ലർ നയിക്കുന്ന ആദ്യ മത്സരമാകും ഇന്ന് ഇന്ത്യയ്ക്കെതിരെ നടക്കുക. മോർഗനിൽ നിന്ന് നായകസ്ഥാനം ഏറ്റെടുക്കാനായത് വലിയ ബഹുമതിയാണെന്ന് നേരത്തെ ബട്ട്‌ലർ വ്യക്തമാക്കിയിരുന്നു. മോർഗൻ ഇംഗ്ലണ്ട് ക്രിക്കറ്റിന് സമ്മാനിച്ച ശൈലിയെ അടുത്ത തലത്തിലേക്കെത്തിക്കാനാകും തൻ്റെ ശ്രമമെന്നും ബട്ട്‌ലർ വ്യക്തമാക്കി.