1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rashid Khan Indian Citizenship

Rashid Khan: 'അഫ്ഗാനിൽ പ്രശ്‌നമാണ്, നിങ്ങൾ ഇന്ത്യയിലേക്ക് വരൂ'; ബിസിസിഐ ഉന്നതന്റെ 'ഓഫർ' വെളിപ്പെടുത്തി റാഷിദ് ഖാൻ

അദ്ദേഹം പറയുന്നത് കേട്ട് ഞാൻ അത്ഭുതപ്പെട്ടുപോയി, എന്ത് മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു

Rashid Khan Indian Citizenship
Rashid Khan: ഇന്ത്യയടക്കം രണ്ട് രാജ്യങ്ങൾ തന്നെ രാജ്യാന്തര ക്രിക്കറ്റിലേക്ക് ക്ഷണിച്ചെന്ന് വെളിപ്പെടുത്തി അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ. ദേശീയ ടീമിൽ കളിക്കാൻ അവസരം നൽകാമെന്നും പൗരത്വം നൽകാമെന്നും ഇവർ വാഗ്ദാനം ചെയ്തതായി റാഷിദ് പറഞ്ഞു. 
 
ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് ഈ ഓഫർ തനിക്കു മുന്നിലേക്ക് വെച്ചത്. അഫ്ഗാനിസ്ഥാനിൽ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമായതിനാൽ രാജ്യം മാറി ക്രിക്കറ്റ് കളിക്കാൻ അവസരം നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്നുണ്ടെങ്കിൽ അത് അഫ്ഗാനിസ്ഥാന് വേണ്ടിയേ കളിക്കൂ എന്ന് റാഷിദ് ഖാൻ നിലപാടെടുത്തു. 
 
ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി ഐപിഎൽ കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജുമെന്റുമായി അടുത്ത വ്യക്തി തന്നെ സമീപിച്ചതെന്ന് റാഷിദ് പറഞ്ഞു. ' ആ സമയത്ത് ഞാൻ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ഐപിഎല്ലിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിലെ ഒരു 'ഉന്നത ഉദ്യോഗസ്ഥൻ' എന്നെ കാണാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഒരു ടീം ഒഫീഷ്യൽ എന്നെ അറിയിച്ചത്. ഞാൻ ചെന്ന് അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. ഞങ്ങൾ സംസാരിച്ചു തുടങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞു, 'നിങ്ങളുടെ രാജ്യത്തെ (അഫ്ഗാനിസ്ഥാൻ) സാഹചര്യം വളരെ മോശമാണ്. ഇന്ത്യയിൽ വന്നു താമസിക്കൂ. ഞങ്ങൾ നിങ്ങൾക്ക് ഇന്ത്യൻ രേഖകൾ നൽകാം, ഇവിടെ താമസിക്കാം, ഇവിടെ ക്രിക്കറ്റ് കളിക്കാം.' അദ്ദേഹം പറയുന്നത് കേട്ട് ഞാൻ അത്ഭുതപ്പെട്ടുപോയി, എന്ത് മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു. എങ്കിലും ഞാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, 'വളരെ നന്ദി. ഞാൻ എന്റെ രാജ്യമായ അഫ്ഗാനിസ്ഥാനുവേണ്ടിയാണ് കളിക്കുന്നത്.' ഞാൻ അവരോട് പറഞ്ഞു, 'എന്റെ രാജ്യത്തിന് വേണ്ടി കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ, മറ്റൊരിടത്തും ഞാൻ കളിക്കില്ല.' റാഷിദ് ഖാൻ പറഞ്ഞു. 
About Writer
WEBDUNIA