സഞ്ജുവിന്റെ രാജസ്ഥാന്‍ കരകയറുമോ? കോലിയുടെ ആര്‍സിബി എവിടെ?; ഐപിഎല്‍ പോയിന്റ് പട്ടിക ഇതാ

രേണുക വേണു| Last Modified ശനി, 18 സെപ്‌റ്റംബര്‍ 2021 (16:29 IST)

ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം.

പോയിന്റ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത് ഡല്‍ഹി ക്യാപിറ്റല്‍സ് ആണ്. എട്ട് മത്സരങ്ങളില്‍ നിന്ന് ആറ് ജയവുമായി 12 പോയിന്റാണ് ഡല്‍ഹിക്കുള്ളത്. ഏഴ് കളികളില്‍ നിന്ന് അഞ്ച് ജയവും പത്ത് പോയിന്റുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ടാം സ്ഥാനത്ത്. വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഏഴ് കളികളില്‍ നിന്ന് അഞ്ച് ജയവുമായി മൂന്നാം സ്ഥാനത്തും രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് ഏഴ് കളികളില്‍ നിന്ന് നാല് ജയവും എട്ട് പോയിന്റുമായി നാലാം സ്ഥാനത്തുമാണ്.

മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഏഴ് കളികളില്‍ നിന്ന് മൂന്ന് ജയവുമായി അഞ്ചാം സ്ഥാനത്തും പഞ്ചാബ് കിങ്‌സ് ആറാം സ്ഥാനത്തുമാണ്. ഏഴ് കളികളില്‍ രണ്ട് ജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴാം സ്ഥാനത്തും ഒരു ജയം മാത്രമുള്ള സണ്‍റൈസേഴ്‌സ് ഹൈദരബാദ് അവസാന സ്ഥാനത്തുമാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :