അജിങ്ക്യ രഹാനെ വീണ്ടും പുറത്തേക്ക്, ഇനി തിരിച്ചുവരവ് അസാധ്യം?

അഭിറാം മനോഹർ| Last Modified ചൊവ്വ, 25 ജൂലൈ 2023 (19:38 IST)
ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന അജിങ്ക്യ രഹാനെ വീണ്ടും ടീമില്‍ നിന്നും പുറത്താകലിന്റെ വക്കില്‍. മടങ്ങിവരവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസീസിനെതിരെ തിളങ്ങിയെങ്കിലും ദുര്‍ബലരായ വെസ്റ്റിന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റുകളിലും ദയനീയമായ പ്രകടനമാണ് രഹാനെ കാഴ്ചവെച്ചത്. ഇതോടെ രഹാനെ ടെസ്റ്റ് ടീമില്‍ നിന്നും വീണ്ടും പുറത്താകലിന്റെ വക്കിലെത്തിയിരിക്കുകയാണ്.

18 മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു രഹാനെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തിയത്. മധ്യനിര താരങ്ങളുടെ പരിക്കും രഹാനെയുടെ തിരിച്ചുവരവിന് കാരണമായി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടും വെസ്റ്റിന്‍ഡീസ് പരമ്പരയില്‍ 3, 8 എന്നിങ്ങനെയായിരുന്നു രഹാനെയുടെ സ്‌കോറുകള്‍. ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഇനി ഡിസംബറില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ടെസ്റ്റ് മത്സരങ്ങളുള്ളത്. ഇതിനിടയില്‍ ഒറ്റ രാജ്യാന്തര മത്സരങ്ങളും താരത്തിന് കളിക്കാനാകില്ല എന്നതും പരിക്ക് മാറി കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍ എന്നിവര്‍ മടങ്ങിയെത്തുമെന്നുള്ളതും രഹാനെയ്ക്ക് തിരിച്ചടിയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :