1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Harmanpreet set to miss initial Asian games

മോശം പെരുമാറ്റം, ഹർമ്മൻ പ്രീതിന് ഏഷ്യൻ ഗെയിംസിലെ 2 മത്സരങ്ങൾ നഷ്ടമായേക്കും

Harmanpreet
ബംഗ്ലാദേശുമായുള്ള മത്സരത്തിനിടെ പുറത്തായതില്‍ അതൃപ്തി രേഖപ്പെടുത്തി സ്റ്റമ്പുകള്‍ തെറിപ്പിക്കുകയും അമ്പയറോട് കയര്‍ക്കുകയും ചെയ്ത ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീതിന് ഏഷ്യന്‍ ഗെയിംസിലെ 2 മത്സരങ്ങള്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാം ഏകദിനത്തിലെ സംഭവങ്ങള്‍ കാരണം ഇന്ത്യയ്ക്ക് 4 ഡീമെറിറ്റ് പോയന്റുകള്‍ ലഭിച്ചിരുന്നു.
 
അതേസമയം മത്സരശേഷം നടന്ന സമ്മാനദാനത്തിനിടെയിലും മോശം അമ്പയറിങ്ങിനെ പറ്റി ഹര്‍മ്മന്‍ പ്രീത് പരാമര്‍ശം നടത്തിയിരുന്നു. ഇതോടെ ഐസിസി താരത്തിനെതിരെ കര്‍ശനമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പായിരിക്കുകയാണ്.
 
അടുത്ത ലേഖനം
അജിങ്ക്യ രഹാനെ വീണ്ടും പുറത്തേക്ക്, ഇനി തിരിച്ചുവരവ് അസാധ്യം?