1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Westindies recalled star batter shimron hetmeyar

വിൻഡീസ് രണ്ടും കൽപ്പിച്ച്, ഏകദിന ടീമിലേക്ക് ഹെറ്റ്മെയറെ തിരികെ വിളിച്ചു

വെസ്റ്റിൻഡീസ്
ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കായുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. ഒരു വര്‍ഷമായി ടീം പരിഗണിക്കാതിരുന്ന സ്റ്റാര്‍ ബാറ്റര്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയറെ ടീം തിരിച്ചുവിളിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരായുള്ള ടി20 പരമ്പരയില്‍ കളിച്ചതിന് ശേഷം ഇതാദ്യമായാണ് താരം വെസ്റ്റിന്‍ഡീസ് ടീമില്‍ തിരിച്ചെത്തുന്നത്. 2021 ജൂലൈയില്‍ ഓസീസിനെതിരെയാണ് ഹെറ്റ്‌മെയര്‍ അവസാനമായി വെസ്റ്റിന്‍ഡീസിനായി ഏകദിന ടീമില്‍ കളിച്ചത്.
 
ഹെറ്റ്‌മെയറെ മാത്രമല്ല ഫാസ്റ്റ് ബൗളര്‍ ഒഷെയ്ന്‍ തോമസിനെയും ടീം തിരികെ വിളിച്ചിട്ടുണ്ട്. പരിക്കേറ്റ് മടങ്ങിയെത്തിയ ജയ്ഡന്‍ സീല്‍സ്,യാനിക് കറിയ,ഗുഡകേഷ് മോട്ടി എന്നിവരും ടീമില്‍ തിരികെയെത്തിയിട്ടുണ്ട്.
 
അടുത്ത ലേഖനം
മോശം പെരുമാറ്റം, ഹർമ്മൻ പ്രീതിന് ഏഷ്യൻ ഗെയിംസിലെ 2 മത്സരങ്ങൾ നഷ്ടമായേക്കും