മിഥുൻ കുര്യാക്കോസ്|
Last Updated:
വ്യാഴം, 7 നവംബര്‍ 2019 (11:43 IST)
ഇന്ത്യൻ സീനിയർ ഓഫ് സ്പിന്നറും മുൻ പഞ്ചാബ് ടീം നായകനുമായ രവിചന്ദ്രൻ അശ്വിനുമായുള്ള കരാർ
അവസാനിപ്പിക്കുന്നത് സ്ഥിരീകരിച്ച് പഞ്ചാബ് ടീം സഹ ഉടമ നെസ് വാഡിയ. നേരത്തെയും ഇത് സംബന്ധിച്ച
സൂചനകൾ പുറത്തുവന്നിരുന്നെങ്കിലും ഇന്നലെയാണ് ഈ വിഷയത്തിൽ സ്ഥിരീകരണം ഉണ്ടായത്.
രണ്ടുകക്ഷികളുടെയും സമ്മതപ്രകാരമാണ് കരാർ അവസാനിപ്പിക്കുന്നതെന്നും
അശ്വിൻ ഡൽഹി
ക്യാപിറ്റൽസിലേക്ക് പോകുന്നതിനെ പറ്റിയുള്ള അഭ്യൂഹങ്ങളേ പറ്റി അറിയില്ലെന്നും
നെസ് വാഡിയ പ്രതികരിച്ചു.
അശ്വിനേ പോലെ ഒരു താരത്തെ ഏത് ടീമിനും ആവശ്യമുണ്ടായിരിക്കും ഈ കാര്യത്തിൽ മറ്റ് ടീമുകളുമായി ചർച്ച
നടക്കുന്നുണ്ടെന്നും വാഡിയ പറഞ്ഞു.
അതേസമയം അശ്വിൻ ടീം മാറുകയാണെങ്കിൽ പകരം
കെ എൽ രാഹുൽ ആയിരിക്കും പഞ്ചാബ് ടീമിനെ നയിക്കുക. കഴിഞ്ഞ രണ്ട് വർഷങ്ങളായി അശ്വിനാണ് പഞ്ചാബ് ടീമിനെ നയിച്ചിരുന്നത്.
2008ൽ ആദ്യ ഐ പി എൽ സീസൺ മുതലെ മത്സരരംഗത്തുള്ള പഞ്ചാബ് ഇതുവരെ കപ്പ് ഉയർത്തുന്നതിനുള്ള ശ്രമത്തിൽ വിജയിച്ചിട്ടില്ല.എന്നാൽ ഇക്കുറി കപ്പ് നേടുവാനായി രണ്ടും കൽപ്പിച്ചുള്ള തീരുമാനത്തിലാണ് പഞ്ചാബ് ടീം. ഇതിന്റെ ആദ്യപടിയായി ഇന്ത്യൻ ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലയെ പരിശീലകനായി നിയമിച്ചിട്ടുണ്ട്.