ഏഴ് വിക്കറ്റ് പിഴുത് അശ്വിൻ, ഇന്ത്യയ്ക്ക് 71 റൺസ് ലീഡ് ; ബാറ്റിങ് ഇനി ദുഷ്‌കരം

9 റൺസ് എടുത്ത കേശവ് മഹാരാജിനേയും, മൂന്ന് ബൗണ്ടറികളോടെ 15 റൺസ് എടുത്ത റബാഡയേയും മടക്കിയാണ് അശ്വിൻ സൗത്ത് ആഫ്രിക്കൻ ഇന്നിങ്‌സിന് തിരശീലയിട്ടത്.

എസ് ഹർഷ| Last Updated: ശനി, 5 ഒക്‌ടോബര്‍ 2019 (15:36 IST)
ടെസ്റ്റിൽ 431 റൺസിന് ഓൾഔട്ട്. 71 റൺസിന്റെ ലീഡാണ് ഇപ്പോൾ ഇന്ത്യയ്ക്കുള്ളത്. അവസാന രണ്ട് വിക്കറ്റുകൾ നാലാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ പിഴുത് അശ്വിൻ ഏഴ് വിക്കറ്റ് നേട്ടത്തിലേക്കെത്തി.

9 റൺസ് എടുത്ത കേശവ് മഹാരാജിനേയും, മൂന്ന് ബൗണ്ടറികളോടെ 15 റൺസ് എടുത്ത റബാഡയേയും മടക്കിയാണ് അശ്വിൻ സൗത്ത് ആഫ്രിക്കൻ ഇന്നിങ്‌സിന് തിരശീലയിട്ടത്. ബാറ്റ്‌സ്‌മാന്മാർക്ക് ഇനിയുള്ള രണ്ട് ദിനം വിശാഖപട്ടണത്തെ പിച്ച് പ്രയാസമേറിയതാവുമെന്നാണ് വിലയിരുത്തപ്പെടെന്നത്.

300ന് അടുത്ത് വിജയ ലക്ഷ്യം വയ്ക്കാനാവും ഇന്ത്യയുടെ ശ്രമം. ആദ്യം ഇന്നിങ്‌സിൽ സൗത്ത് ആഫ്രിക്കൻ സ്‌പിന്നർമാർക്ക് കാര്യമായൊന്നും ചെയ്യാനായില്ല. രോഹിത്തിന്റെ മായങ്കിന്റെയും ഇന്നിങ്‌സ് ആണ് ഇവിടെ ഇന്ത്യയെ തുണച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :