1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. R Ashwin becomes no one test bowler

7 വർഷങ്ങൾക്ക് ശേഷം ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തി അശ്വിൻ

Ashwin
7 വർഷങ്ങൾക്ക് ശേഷം ഐസിസി ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം തിരികെപിടിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ. കഴിഞ്ഞയാഴ്ച ഒന്നാം സ്ഥാനത്തേക്കെത്തിയ ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സണെ മറികടന്നാണ് അശ്വിൻ ഒന്നാമത്തെത്തിയത്.ജസ്പ്രീത് ബുമ്രയാണ് ആദ്യ അഞ്ചിലുള്ള മറ്റൊരു ഇന്ത്യൻ താരം.
 
ജെയിംസ് ആൻഡേഴ്സൺ രണ്ടാമതുള്ള പട്ടികയിൽ ഓസീസ് നായകൻ പാറ്റ് കമ്മിൻസാണ് മൂന്നാം സ്ഥാനത്ത്. ജസ്പ്രീത് ബുമ്ര നാലാമതും പാക് താരം ഷഹീൻ അഫ്രീദി അഞ്ചാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ടിൻ്റെ ഒലി റോബിൻസൺ, കഗിസോ റബാഡ(ദക്ഷിണാഫ്രിക്ക),രവീന്ദ്ര ജഡേജ,കെയ്ൽ ജാമിസൺ(ന്യൂസിലൻഡ്),മിച്ചൽ സ്റ്റാർക്ക്(ഓസ്ട്രേലിയ) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ബൗളർമാർ.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
Ravindra Jadeja: എത്ര നല്ല ബൗളറാണെന്ന് പറഞ്ഞിട്ടും കാര്യമില്ല, ഈ പിഴവ് ആദ്യം പരിഹരിക്കണം; ജഡേജയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ