1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Predicted Eleven for World Test Championship

രോഹിത്തിനൊപ്പം ഗില്‍ ഓപ്പണ്‍ ചെയ്യും, വിക്കറ്റ് കീപ്പറായി ശ്രികര്‍ ഭരത്; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യയുടെ സാധ്യത ഇലവന്‍

Predicted Eleven for World Test Championship
ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനായുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് ടീം ഇന്ത്യ. ജൂണ്‍ ഏഴ് മുതല്‍ 11 വരെയാണ് ഫൈനല്‍ മത്സരം. ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലിലാണ് മത്സരം നടക്കുക. വിരാട് കോലി, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയവരുടെ അവസാന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
രോഹിത് ശര്‍മയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ നയിക്കുക. ചേതേശ്വര്‍ പൂജാര ആയിരിക്കും ഉപനായകന്‍. പരുക്കില്‍ നിന്ന് പൂര്‍ണ മുക്തരാകാത്തതിനാല്‍ ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ ഇല്ല. 
 
ഇന്ത്യന്‍ സ്‌ക്വാഡ് : രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ശ്രികര്‍ ഭരത്, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജയദേവ് ഉനദ്കട്ട്, ഉമേഷ് യാദവ്, ഇഷാന്‍ കിഷന്‍ 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ശ്രികര്‍ ഭരത്, രവിചന്ദ്രന്‍ അശ്വിന്‍, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
World Test Championship Final 2023: ഇന്ത്യക്ക് പണി കിട്ടും ! ഫൈനലില്‍ ഉപയോഗിക്കുക ഡ്യൂക്‌സ് ബോള്‍