1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Wisden Best Eleven IPL

വിരാട് കോലി ഇല്ല, ശുഭ്മാന്‍ ഗില്‍ ഓപ്പണറല്ല; വിസ്ഡന്‍ ബെസ്റ്റ് ഐപിഎല്‍ ഇലവന്‍ ഇതാണ്

Wisden Best Eleven IPL
ഐപിഎല്‍ 2023 ലെ ബെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് വിസ്ഡന്‍ ക്രിക്കറ്റ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലി വിസ്ഡന്‍ ഇലവനില്‍ ഇടം പിടിച്ചിട്ടില്ല. ഈ സീസണിലെ ഓറഞ്ച് ക്യാപ്പ് വിന്നറായ ശുഭ്മാന്‍ ഗില്ലിന് ഓപ്പണിങ് പൊസിഷനും നല്‍കിയിട്ടില്ല. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് നാല് താരങ്ങള്‍ വിസ്ഡന്‍ ഇലവനില്‍ ഇടം പിടിച്ചു. 
 
ഓപ്പണര്‍മാര്‍: ഫാഫ് ഡു പ്ലെസിസ്, യഷ്വസി ജയ്‌സ്വാള്‍ 
 
മധ്യനിര: ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ഹെയ്ന്‍ റിച്ച് ക്ലാസന്‍, റിങ്കു സിങ് 
 
ഓള്‍റൗണ്ടര്‍മാര്‍: രവീന്ദ്ര ജഡേജ, റാഷിദ് ഖാന്‍ 
 
ബൗളര്‍മാര്‍: മുഹമ്മദ് ഷമി, മോഹിത് ശര്‍മ, മതീഷ പതിരാന
 
റിസര്‍വ് താരങ്ങള്‍: ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് സിറാജ്, അക്ഷര്‍ പട്ടേല്‍, നിക്കോളാസ് പൂറാന്‍ 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Mohit Sharma: എല്ലാ പന്തുകളും യോര്‍ക്കര്‍ എറിയാനായിരുന്നു എന്റെ പദ്ധതി പക്ഷേ..അവസാന ഓവറിനെ പറ്റി മോഹിത് ശര്‍മ