ധോണിക്ക് ശസ്ത്രക്രിയ വേണ്ടിവന്നേക്കും; ചികിത്സ തേടി താരം

രേണുക വേണു| Last Modified വ്യാഴം, 1 ജൂണ്‍ 2023 (08:54 IST)
മുട്ട് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി മഹേന്ദ്ര സിങ് ധോണി. ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ജേതാക്കളാക്കിയതിനു തൊട്ടുപിന്നാലെയാണ് ധോണി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. താരത്തിന് ശക്തമായ മുട്ട് വേദനയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മുട്ടിനേറ്റ പരുക്കും കൊണ്ടാണ് ധോണി ഐപിഎല്ലില്‍ കളിച്ചത്. ലീഗ് ഘട്ടം പകുതിയായപ്പോള്‍ ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ് തന്നെ ധോണിയുടെ പരുക്കിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. മുട്ട് വേദനയും വെച്ചാണ് ധോണി ചെന്നൈയ്ക്ക് വേണ്ടി കളിക്കുന്നതെന്നാണ് ഫ്‌ളമിങ് അന്ന് പറഞ്ഞത്. ഇന്നോ നാളെയോ ആയി ധോണിയുടെ മുട്ടിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ചെന്നൈ മാനേജ്‌മെന്റുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :