India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ
Prasidh Krishna
മത്സരത്തില്‍ ജാമി സ്മിത്ത്,ഒലി പോപ്പ് എന്നിവരുടെ വിക്കറ്റുകള്‍ സ്വന്തമാക്കാനായെങ്കിലും 20 ഓവറില്‍ 128 റണ്‍സാണ് താരം വഴങ്ങിയത്. ഒരോവറില്‍ ശരാശരി 6.40 റണ്‍സാണ് താരം വഴങ്ങിയത്. ഐപിഎല്ലില്‍ മികച്ച എക്കോണമി റേറ്റില്‍ പന്തെറിഞ്ഞ് പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ താരമെന്ന പരിഗണന ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ പ്രസിദ്ധിന് നല്‍കിയില്ല. ഇതോടെ വിദേശത്ത് കുറഞ്ഞത് 20 ഓവറെങ്കിലും പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മോശം എക്കോണമി റേറ്റില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളറെന്ന നാണക്കേട് പ്രസിദ്ധിന് സ്വന്തമായി.
2014ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അഡലെയ്ഡ് ടെസ്റ്റില്‍ 23 ഓവറില്‍ 5.91 എക്കോണമിയില്‍ 136 റണ്‍സ് വഴങ്ങിയ വരുണ്‍ ആരോണിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് പ്രസിദ്ധ് സ്വന്തമാക്കിയത്.ആറോവര്‍ പന്തെറിഞ്ഞ ശാര്‍ദൂല്‍ താക്കൂര്‍ 6.30 എക്കോണമിയില്‍ 38 റണ്‍സാണ് വഴങ്ങിയത്. അതേസമയം 24.4 ഓവര്‍ പന്തെറിഞ്ഞ ജസ്പ്രീത് ബുമ്ര 3.40 എക്കോണമിയില്‍ 5 വിക്കറ്റുകള്‍ വീഴ്ത്തി.