India vs England: ബുമ്രയ്ക്ക് 5 വിക്കറ്റ്, ആദ്യ ഇന്നിങ്ങ്സിൽ ഇംഗ്ലണ്ട് 465ന് പുറത്ത്, ഇന്ത്യയ്ക്ക് 6 റൺസിൻ്റെ ലീഡ്
India vs England
ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 471 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ തന്നെ ഓപ്പണര്‍ സാക് ക്രോളിയെ നഷ്ടമായിരുന്നു. എന്നാല്‍ ബെന്‍ ഡെക്കറ്റും ഒലി പോപ്പും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുക്കെട്ട് ടീമിനെ മികച്ച നിലയിലെത്തിച്ചു. ഇംഗ്ലണ്ടിനായി ഒലി പോപ്പ് സെഞ്ചുറി(106) നേടിയപ്പോള്‍ ഹാരി ബ്രൂക്ക് 99 റണ്‍സും ബെന്‍ ഡെക്കറ്റ് 62 റണ്‍സുമായും തിളങ്ങി. മത്സരത്തിലുടനീളം ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ട ക്യാച്ചുകളാണ് മികച്ച ടോട്ടലിലെത്താന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്. വാലറ്റക്കാര്‍ അവസാന സമയത്ത് നടത്തിയ ചെറുത്തുനില്‍പ്പും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചു.
